HSC പരീക്ഷാഫലം : തിളക്കമാർന്ന വിജയവുമായി മോഡൽ കോളേജ് ഡോംബിവ്ലി

മുംബൈ: മാഹാരാഷ്ട്ര സ്റ്റേറ്റ്ബോർഡ് HSC പരീക്ഷാഫലം വന്നപ്പോൾ പതിവുപോലെ തിളക്കമാർന്ന വിജയവുമായി കേരളീയസമാജം ഡോംബിവ്ലിയുടെ കീഴിലുള്ള മോഡൽ കോളേജ് . കൊമേഴ്സ്, ആർട്സ് എന്നീ വിഷയങ്ങളിൽ 100% വിജയവും സയൻസിൽ 98% വിജയവും കോളേജ് നേടി.
ആർട്സിൽ ക്രിസ്റ്റയിൻ സന്തോഷ് (85.83 %), കൊമേഴ്സിൽ ദർഷി പ്രകാശ് ഭഗത് (93.50 %) സയൻസിൽ തൻവി ത്രിഭുവൻ (86.17 %)എന്നിവരാണ് ‘ടോപ്പേഴ്സ്’.
മികച്ച വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും വിജയം സമ്മാനിച്ച കോളേജ് അധ്യാപകർക്കുംഅനധ്യാപകർക്കും രക്ഷിതാക്കൾക്കും സമാജം ഭരണസമിതി അഭിനന്ദനങ്ങൾ അറിയിച്ചു.