മീനച്ചിലാറ്റിൽ കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി

0

കോട്ടയം: മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി.
അടിമാലി സ്വദേശി കരിങ്കുളം കൈപ്പൻപ്ലാക്കൽ വീട്ടിൽ അമൽ കെ. ജോമോൻ്റെ (19) മൃതദേഹമാണ് ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് സമീപത്തുനിന്ന് തന്നെ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് നാല് പേരടങ്ങുന്ന വിദ്യാർഥി സംഘം കുളിക്കാനായി മീനച്ചിലാറ്റിലെ ഭരണങ്ങാനത്തെ കടവിൽ ഇറങ്ങിയത്.അടിയൊഴുക്ക് ശക്തമായതിനെ തുടർന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവരിൽ രണ്ടുപേർ നീന്തി രക്ഷപ്പെട്ടുവെങ്കിലും മുണ്ടക്കയം സ്വദേശി തെക്കേമല പന്ത പ്ലാക്കൽ വീട്ടിൽ ആൽബിൻ ജോസഫ് (21), അമൽ കെ. ജോമോൻ എന്നിവർ ഒഴുക്കിൽപ്പെട്ടു. ഇതിൽ ആൽബിന്‍റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ കുളിക്കാൻ ഇറങ്ങിയ കടവിൽ നിന്നും 200 മീറ്റർ അകലെ നിന്നു കണ്ടെത്തിയിരുന്നു. ആൽവിൻ്റെ മൃതദേഹം കണ്ടെടുത്ത ഭാഗത്ത് നിന്നാണ് അമലിൻ്റെ മൃതദേഹം ലഭിച്ചത്. പാലായിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമൻ ഭാഷ പഠിക്കാനെത്തിയതായിരുന്നു വിദ്യാർഥികൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *