വ്യാജ ഹാൾടിക്കറ്റ് നൽകിയത് അക്ഷയസെൻ്റർ ജീവനക്കാരി

പത്തനംതിട്ട : പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയെന്ന സംശയത്തെ തുടർന്ന് വിദ്യാർത്ഥിയെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. എക്സാം ഇൻവിജിലേറ്ററിന്റെ പരാതിയെ തുടർന്ന് പെലീസ് പരീക്ഷാകേന്ദ്രത്തിലേക്ക് എത്തുകയായിരുന്നു. ഹാൾടിക്കറ്റിൽ രേഖപ്പെടുത്തിയ പേരാണ് ഇൻവിജിലേറ്ററുടെ സംശയത്തിനിടയാക്കിയത്. പത്തനംതിട്ട തൈക്കാവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ആയിരുന്നു പരീക്ഷാ കേന്ദ്രം. അതേ സമയം പത്തനംതിട്ട പൊലീസ് വിദ്യാർത്ഥിയെ ചോദ്യം ചെയ്തു. നീറ്റ് ഹാൾ ടിക്കറ്റ് നൽകിയത് അക്ഷയസെൻ്റർ ജീവനക്കാരിയെന്നാണ് വിദ്യാർത്ഥിയുടെ പ്രാഥമിക മൊഴി. ഹാൾടിക്കറ്റ് വ്യാജമെന്നാണ് പൊലീസ് കണ്ടെത്തൽ. ഹാൾടിക്കറ്റിൽ ഒരു ഭാഗത്ത് വിദ്യാർത്ഥിയുടെ പേരും മറ്റൊരിടത്ത് വേറെ പേരും രേഖപ്പെടുത്തി. അക്ഷയ സെൻ്റർ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.