ഗുരുദേവ സന്ദേശം പ്രചരിപ്പിക്കാൻ രൂപീകരിച്ച SNGEO യുടെ ലോഗോ പ്രകാശനം ലണ്ടനിൽ നടന്നു.

ശ്രീനാരായണ ഗുരുദേവന്റെ ആഗോള സന്ദേശം പ്രചരിപ്പിക്കാൻ രൂപീകരിച്ച എസ്.എൻ.ജി. ഇ.ഒയുടെ ലോഗോ പ്രകാശനം ലണ്ടൻ കോവൻട്രിയിൽ നടന്നു.
ലണ്ടൺ /മുംബൈ : ശ്രീനാരായണ ഗുരു ഗ്ലോബൽ എമ്പവർമെന്റ് ഓർഗനൈസേഷൻ (SNGEO) എന്ന ആഗോള പ്രസ്ഥാനത്തിന്റെ ഔദ്യോഗിക ലോഗോ കോവൻട്രിയിൽ വെച്ച് പ്രകാശനം ചെയ്തു. ഇന്ത്യയുടെ ബർമിംഗ്ഹാമിലെ കോൺസൽ ജനറൽ വെങ്കടാചലം മുരുകൻ ഐ.എഫ്.എസ്, ശിവഗിരിമഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി യും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.
ഗുരുദേവ ദർശനം ലോകത്തിന്റെ നാനാഭാഗങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ സംരംഭകരുടെയും പ്രൊഫഷണൽസിൻ്റെയും കൂട്ടായ്മയാണ് SNGEO.
എൻ.കെ. പ്രേമചന്ദ്രൻ എം.പി, ശിവഗിരി ആശ്രമം യു.കെ യുടെ പ്രതിനിധികൾ, ശിവഗിരി മഠം ജനറൽ സെക്രട്ടറി ശുഭാഗാനന്ദ സ്വാമി,കെ. ജി. ബാബുരാജൻ (ബഹ്റൈൻ ),ഫാദർ ഡേവിസ് ചിറമേൽ,സതീഷ് കുട്ടപ്പൻ യൂ.കെ.,എ വി അനുപ് (മെഡിമിക്സ് ),ഗണേഷ് ശിവൻ (സേവനം യൂ കെ ),സിദ്ദിഖ് അഹമ്മദ് (ഇറാം ഗ്രൂപ്പ് ),സുരേഷ് കുമാർ മധുസൂദനൻ (മുംബൈ ) തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഭാരതത്തിന്റെ മുൻ രാഷ്ട്രപതി രാമ്നാഥ് കോവിന്ദ് ഓൺലൈനായി ചടങ്ങിൽ പങ്കെടുത്ത് ആത്മീയമായി സമ്പന്നമായ,സാമൂഹികമായി നീതിയുള്ള, ആഗോള ഏകതയെ ലക്ഷ്യമിടുന്ന ശ്രീനാരായണഗുരുവിന്റെ ഉപദേശങ്ങളും തത്വങ്ങളും ലോകമാകെ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആഗ്രഹഭരിതമായ സന്ദേശം പങ്കുവച്ചു.
ആഗോള തലത്തിൽ ഗുരുദേവ അനുയായികളെ ഏകോപിപ്പിക്കാൻ ലക്ഷ്യമിടുന്ന വിവിധ പദ്ധതികളുടെയും സംരംഭങ്ങളുടെയും തുടക്കം എന്ന രീതിയിലാണ് ഈ ലോഗോ പ്രകാശനം. സാമ്പത്തിക ശാക്തീകരണം, വിദ്യാഭ്യാസ-പ്രവർത്തന മേഖലകൾ, ആത്മീയ സംവൃദ്ധി, സൗഹാർദ്ദ സഹവാസം എന്നിവയ്ക്ക് മുൻഗണന നൽകിയാണ് എസ്.എൻ.ജിഇ.ഒ പ്രവർത്തനം ആരംഭിക്കുന്നത്.
“ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യര്ക്ക്” എന്ന ഗുരുദേവന്റെ ആധുനിക തത്വസന്ദേശത്തെ ആഗോളതലത്തിൽ പ്രചരിപ്പിക്കാനുള്ള ചുവടുവയ്പ്പ് കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് പരിപാടി ഐക്യത്തിന്റെ പ്രതീകമായി, ഒത്തുചേരലിന്റെ സന്ദേശമായി മാറിയതായി ശിവഗിരി ആശ്രമം യൂ കെ പ്രസിഡന്റ് ബിജു പാലക്കൽ അറിയിച്ചു.