വേടനെതിരായ കേസ് : നടപടി ക്രമങ്ങള്‍ പാലിച്ചു, വീഴ്ചയും ഉണ്ടായി

0

തിരുവനന്തപുരം: വേടനെതിരായ കേസില്‍ വനംവകുപ്പിനെ ന്യായീകരിച്ചും കുറ്റപ്പെടുത്തിയും വനംവകുപ്പ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. കേസെടുത്തത് നടപടിക്രമങ്ങള്‍ പാലിച്ചെന്നാണ് ന്യായീകരണം. എന്നാല്‍ ഉദ്യോഗസ്ഥര്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചത് ശരിയായില്ലെന്നും മാധ്യമങ്ങളുമായി വിവരം പങ്കുവെച്ചതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വേടനതിരായ സര്‍ക്കാര്‍ നടപടിയില്‍ സിപിഎം കടുത്ത അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഉദ്യോഗസ്ഥ തലത്തെ വീഴ്ച പരിശോധിക്കാന്‍ വനംമന്ത്രി നിര്‍ദേശം നല്‍കിയത്. വനംവകുപ്പ് മേധാവി നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ന് ഉച്ചയോടെ വനം മന്ത്രി എ കെ ശശീന്ദ്രന് കൈമാറി.

അറസ്റ്റിന്റെ കാര്യത്തില്‍ ചട്ടവിരുദ്ധമായി ഒന്നും ഉദ്യോഗസ്ഥര്‍ ചെയ്തിട്ടില്ലെന്ന ന്യായീകരണമാണ് റിപ്പോര്‍ട്ടിന്റെ ആദ്യ ഭാഗങ്ങളില്‍ ഉള്ളത്. എന്നാല്‍ ഉദ്യോഗസ്ഥ വീഴ്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മാധ്യമങ്ങളുമായി വിവരം പങ്കുവെച്ചതിലാണ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയത്. പുലി പല്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചത് തെറ്റായ സന്ദേശമാണ് നല്‍കിയത്. ഇത് സര്‍വീസ് ലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം 60, 62, 63 എന്നിവ ലംഘിച്ചു. ഡല്‍ഹിയില്‍ നിന്ന് മുഖ്യമന്ത്രി തിരികെയെത്തിയ ശേഷം വനംമന്ത്രി എ കെ ശശീന്ദ്രന്‍, പിണറായി വിജയനുമായി കൂടിയാലോചിച്ച് തുടര്‍പടികള്‍ തീരുമാനിക്കും. ഉദ്യോഗസ്ഥ വീഴ്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് കൊണ്ട് നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *