സാഹിത്യവേദി നാളെ : നിഷ ഗിൽബർട്ട് ലേഖനം അവതരിപ്പിക്കും

മുംബൈ : മുംബൈ സാഹിത്യവേദിയുടെ മെയ് മാസ സാഹിത്യ ചർച്ച, നാളെ (മെയ് – 4 ഞായർ ), വൈകുന്നേരം 4:30ന് മാട്ടുംഗ ‘കേരള ഭവന’ത്തിൽ വെച്ചുനടക്കും.നർത്തകിയും എഴുത്തുകാരിയുമായ നിഷ ഗിൽബർട്ട് ‘അക്ഷരങ്ങളെ തുള്ളിച്ച നട്ടുവൻ ‘ എന്ന ലേഖനം അവതരിപ്പിക്കും. തുടർന്ന് ചർച്ചനടക്കും .
എല്ലാ സാഹിത്യാസ്വാദകരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കൺവീനർ കെ.പി.വിനയൻ അറിയിച്ചു.