നാലു റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണോത്ഘാടനം നടന്നു; മുട്ടമ്പലം അടിപ്പാത നാടിന് സമര്‍പ്പിച്ചു.

0

റയില്‍വേ വികസനത്തില്‍ തിളങ്ങി കോട്ടയം

കോട്ടയം: പാര്‍ലമെന്റ് മണ്ഡലത്തിലെ റെയില്‍വേ വികസനത്തിന് ഉണര്‍വേകി നാലു റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം തുടങ്ങി. കടുത്തുരുത്തി, കുറുപ്പുന്തറ, കോതനെല്ലൂര്‍, കുരീക്കാട് മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണോത്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. തോമസ് ചാഴികാടന്‍ എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. കോട്ടയം റെയില്‍വേ സ്‌റ്റേഷന്റെ മുഖച്ഛായ മാറ്റാനായതില്‍ സന്തോഷമുണ്ടെന്ന് എംപി പറഞ്ഞു. പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനായതോടെ വന്ദേഭാരത് അടക്കമുള്ള ട്രെയിനുകള്‍ കോട്ടയം വഴി തുടങ്ങി. മൂന്നു പ്ലാറ്റ്‌ഫോം മാത്രമായിരുന്ന റെയില്‍വേ സ്‌റ്റേഷനില്‍ ഇന്ന് ആറു പ്ലാറ്റ്‌ഫോമായി മാറി. കോട്ടയം – എറണാകുളം പാതയിലെ നാലു മേല്‍പ്പാലങ്ങള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമാകുമെന്നും തോമസ് ചാഴികാടന്‍ എംപി പറഞ്ഞു.

ഇതോടൊപ്പം മുട്ടമ്പലം റെയില്‍വേ അടിപ്പാതയും നാടിന് സമര്‍പ്പിച്ചു. നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലത്ത് അടിപ്പാത വേണമെന്ന ആവശ്യം ശക്തമായിരുന്നു. അടിപ്പാത പൂര്‍ത്തിയായതോടെ റോഡിലൂടെയുള്ള യാത്ര സുഗമമാകും. നിര്‍മ്മാണോത്ഘാടന സമ്മേളനം തോമസ് ചാഴികാടന്‍ എംപി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ റീബ വര്‍ക്കി, സുരേഷ് പിഡി എന്നിവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *