പുലി പൊലീസ് സ്റ്റേഷനിൽ

ജനവാസ മേഖലയിൽ പുലി ഇറങ്ങിയ വാർത്തകൾ ധാരാളം നമ്മൾ കാണാറുണ്ട്. ചിലപ്പോഴൊക്കെ നമ്മുടെയോ അല്ലെങ്കിൽ പരിചയമുള്ള പ്രദേശത്തോ ഒക്കെ പുലി ഇറങ്ങാറുണ്ട്. പുലി വളർത്ത് മൃഗങ്ങളെയും മനുഷ്യരെയും ഒക്കെ ഉപദ്രവിക്കാറുണ്ട്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ പുലി പൊലീസ് സ്റ്റേഷനിൽ കയറിയതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
നീലഗിരിയിലെ നടുവട്ടം പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസ് സ്റ്റേഷനില്‍ കയറിയത് പരിഭ്രാന്തി പരത്തി. എന്നാല്‍ ആത്മസംയമനം നഷ്ടപ്പെടാതെ സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വാതില്‍ അടച്ചത് വഴി വന്‍ ആപത്താണ് വഴി മാറിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പുലിയ കണ്ട ഉദ്യോഗസ്ഥന്‍, പുലി കെട്ടിടത്തിന്റെ പുറത്തേയ്ക്ക് പോകുന്നത് വരെ കത്ത് നിൽക്കുകയും പുലി കെട്ടിടത്തില്‍ നിന്ന് പുറത്തുകടന്നു എന്ന് മനസിലായതോടെ സ്റ്റേഷന്റെ വാതില്‍ അടച്ചാണ് ജീവനക്കാരെ സുരക്ഷിതരാക്കുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. എന്നാല്‍ പുലി കാട്ടിലേക്ക് തന്നെ മടങ്ങി.