ഡോ.ജയകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു.

കണ്ണൂർ: തലശ്ശേരിയിലെ പ്രമുഖ ഡോക്റ്റർ ജയകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു. തലശേരി കോ- ഓപ്പറേറ്റീവ് ആശുപത്രിയിലെ ഓർത്തോപീഡിക് സർജനും ഐ എം എ യുടെ പ്രസിഡന്റുമായിരുന്നു.
അർബുദരോഗത്തിന് ചൈനയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ചൈനയിലെത്തിയത്. ഭാര്യ : സൗമ്യ ജയകൃഷ്ണൻ മക്കൾ : ഡോ. പാർവ്വതി നമ്പ്യാർ, അർജുൻ കൃഷ്ണൻ.