വിരമിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ ഐ.എം വിജയന് ഡെപ്യൂട്ടി കമാൻഡൻ്റായി സ്ഥാനക്കയറ്റം

0

മലപ്പുറം: ഫുട്ബോൾ താരമായ ഐ.എം വിജയന് സർക്കാർ സ്ഥാനകയറ്റം നൽകി. മലപ്പുറം എംഎസ്പിയിലെ അസിസ്റ്റൻ്റ് കമാൻഡൻ്റ് ആയിരുന്ന ഐഎം വിജയനെ ഡെപ്യൂട്ടി കമാൻഡൻ്റായി സ്ഥാനകയറ്റം നൽകി. ഐ.എം വിജയൻ്റെ അപേക്ഷ പരിഗണിച്ചാണ് സർക്കാർ സ്ഥാനകയറ്റം നൽകിയത്. വിരമിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് സ്ഥാനകയറ്റം നൽകിയത്. സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം.ഇന്നും നാളെയും മാത്രമേ ഈ തസ്തികയില്‍ ഐ എം വിജയന് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂവെങ്കിലും ഉയര്‍ന്ന തസ്തികയിലെ ആനുകൂല്യങ്ങള്‍ ലഭിക്കും.

1986 മുതൽ കേരള പോലീസ് ടീമിനുവേണ്ടി അതിഥി താരമായി കളിച്ചിട്ടുള്ള ഐ.എം വിജയൻ 1987ലാണ് പോലീസ് കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ചത്. 12 വര്‍ഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു. 1991ല്‍ പോലീസ് വിട്ട് കൊല്‍ക്കത്ത മോഹന്‍ബഗാനിലേക്ക് കളിക്കാന്‍ പോയെങ്കിലും 1992ല്‍ പോലീസില്‍ തിരിച്ചെത്തി.മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ജെസിടി മില്‍സ് ഫഗ്വാര, എഫ്‌സി കൊച്ചിന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്. 2000-2004 കാലത്ത് ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നു. 2006ലാണ് പ്രൊഫഷനല്‍ ഫുട്‌ബോളില്‍ പ്രൊഫഷനല്‍ ഫുട്‌ബോളില്‍ നിന്ന് ഔദ്യോഗികമായി മടങ്ങിയത്. ശേഷം എഎസ്ഐ ആയി തിരികെ പോലീസില്‍ പ്രവേശിക്കുകയായിരുന്നു. 2021ല്‍ എം എസ് പി അസിസ്റ്റന്റ് കമാന്‍ഡന്റ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. 2002ല്‍ അര്‍ജുനയും 2025ല്‍ പത്മശ്രീയും ലഭിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *