എംജി സർവകലാശാല കലോത്സവത്തിന് ഇന്ന് തുടക്കം
കോട്ടയം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിന് ഇന്ന് തുടക്കം.
വൈകിട്ട് നാലിന് തിരുനക്കര മൈതാനത്ത് സിനിമാതാരം മുകേഷ് എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്യും ഇതിന് മുന്നോടിയായി പകൽ 2.30ന് വർണാഭമായ വിളംബര ജാഥ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിക്കും. വിവിധ കോജേളുകളിൽ നിന്നായി 5000ൽ അധികം വിദ്യാർഥികൾ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിൽ സിനിമാ താരങ്ങളായ അനശ്വര രാജൻ, ദുർഗ കൃഷ്ണ എന്നിവർ പങ്കെടുക്കും. നടൻ വിജയരാഘവൻ, സംവിധായകൻ എം എ നിഷാദ് എന്നിവരെ ചടങ്ങിൽ ആദരിക്കും. 215ലധികം കോളേജുകളിൽ നിന്നായി 7000ലധികം വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുക്കും. 9 വേദികളിലായി 74 ഇനങ്ങളിലായാണ് മത്സരങ്ങൾ. കഴിഞ്ഞ വർഷങ്ങളിലേക്കാൾ 13 ഇനങ്ങൾ ഇത്തവണ കൂടുതലായി കലോത്സവത്തിനുണ്ടാകും. മാർച്ച് മൂന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന യോഗം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.