കൂടുതൽ ആയുധങ്ങൾ നൽകി പാക്കിസ്ഥാനെ പിന്തുണച്ച് ചൈന

ചൈനയുടെ ഇന്ത്യാവിരുദ്ധത ആവർത്തിക്കുന്നു .പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ
കൂടുതൽ ആയുധങ്ങൾ നൽകി, വെള്ളം കലക്കി ,കലക്കുവെള്ളത്തിൽ മീൻപിടിക്കുന്ന പതിവ് തന്ത്രത്തിലാണ് ഈ രാജ്യം.
യുദ്ധകാലാടിസ്ഥാനത്തിൽ കൂടുതൽ ആയുധങ്ങളും ദീർഘദൂര മിസൈലുകളുമാണ് പാക്കിസ്ഥാന്
ചൈന നൽകിയത്.അന്വേഷണം വേണമെന്ന പാകിസ്താന്റെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് ചൈന അറിയിച്ചിരുന്നു. പാകിസ്താന് വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പാകിസ്താനുള്ള പിന്തുണ ചൈന അറിയിച്ചത്.
പാകിസ്താന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ പിന്തുണയ്ക്കുമെന്ന് ചൈന പറഞ്ഞു. ഇന്ത്യയിലെയും പാകിസ്താനിലെയും സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും വാങ് യി പാകിസ്താനെ അറിയിച്ചു.
പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ റഷ്യയോ ചൈനയോ ഉള്‍പ്പെട്ട അന്വേഷണം സ്വീകാര്യമാണെന്ന് പാകിസ്താന് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ പാകിസ്താന് ചൈനയെ അറിയിച്ചു. ഭീകരതയെ ചെറുക്കുക എന്നത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്വമാണെന്നും സംയമനത്തോടെ ഇടപെടണമെന്നും വാങ് യി ആവശ്യപ്പെട്ടു.