പ്രവാസി സാഹിത്യ സമ്മേളനം : ‘സാക്ഷി പുരസ്കാരങ്ങൾ’ മുംബൈ മലയാളികൾക്ക്

0

കൊല്ലം :മലയാളികളുടെ കല സാഹിത്യ സാംസ്കാരിക സംഘടനയായ സാക്ഷി നടത്തിയ പ്രവാസി സാഹിത്യ സമ്മേളനത്തിൽ 5 മുംബൈ എഴുത്തുകാരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

പത്തനാപുരത്തെ ഗാന്ധി ഭവനിൽ നടന്ന സാക്ഷിയുടെ പതിനൊന്നാം വാർഷിക സമ്മേളനത്തിനോട് അനുബന്ധിച്ചാണ് പുരസ്കാരങ്ങൾ നൽകിയത്. അനസ്ബി സ്വാഗതവും ഇന്ദിര ദേവി അദ്ധ്യക്ഷ പ്രസംഗവും നടത്തി. സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രശസ്ത സിനിമാനടൻ കൊല്ലം തുളസി പുരസ്കാരങ്ങളും വിതരണം ചെയ്തു.

സാക്ഷിയുടെ പ്രവാസി സാഹിത്യ ശ്രേഷ്ഠ പുരസ്കാരം 2024-25 കഥാകൃത്തും നോവലിസ്റ്റുമായ കണക്കൂർ ആർ സുരേഷ്കുമാറിന് സമ്മാനിച്ചു. ഡോക്ടർ ശശികല പണിക്കർക്ക് സർഗ്ഗ പ്രതിഭ പുരസ്കാരവും എഴുത്തുകാരായ ജോതിലക്ഷ്മി നമ്പ്യാർ, മായാദത്ത്, തുളസി മണിയാർ എന്നിവർക്ക് സർഗ്ഗശക്തി പുരസ്കാരങ്ങളും സമ്മാനിച്ചു.

കൂടാതെ വിഭിന്ന മേഖലകളിൽ പ്രശസ്തരായ ഇഞ്ചക്കാട് ബാലചന്ദ്രൻ, സുധിമോൾ (മഴവിൽ മനോരമ ഫെയിം), ബി ജോസുകുട്ടി, കവി ജി അനിൽകുമാർ , ആര്യാട് ഭാർഗവൻ, അനിൽ അറപ്പയിൽ തുടങ്ങി നിരവധി പ്രമുഖരെ ചടങ്ങിൽ ആദരിച്ചു.

കണക്കൂർ ആർ സുരേഷ്കുമാറിൻ്റെ നോവൽ ബൗദിയുടെ രണ്ടാം പതിപ്പിൻ്റെ പ്രകാശനവും കൊല്ലം തുളസി നിർവ്വഹിച്ചു. തുടർന്ന് ഗാന്ധി ഭവനിലെ അന്തേവാസികൾക്കായുള്ള വിവിധ കലാപരിപാടികൾ നടന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *