തുര്‍ക്കിയില്‍ വന്‍ ഭൂചലനം

ഇസ്താബൂള്‍: തുര്‍ക്കിയില്‍ വന്‍ ഭൂചലനം. ഇസ്താബൂളിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി.
ഇസ്താബൂളിന് സമീപമുള്ള മര്‍മര കടലിന് അടിത്തട്ടാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 10 കിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം ഉണ്ടായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഇസ്താബൂളിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഭൂചലനം ബാധിച്ചിട്ടുണ്ടെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.