ഡോംബിവ്‌ലി നിവാസികളുടെ സംസ്‌കാരകർമ്മങ്ങൾ ഇന്ന് വൈകുന്നേരം

മുംബൈ : ജമ്മുകാശ്മീർ പഹൽ ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഡോംബിവ്‌ലി നിവാസികളുടെ സംസ്‌കാരകർമ്മങ്ങൾ ഇന്ന് വൈകുന്നേരം ഡോംബിവ്‌ലി ഈസ്റ്റ് ശിവക്ഷേത്ര ശ്മശാനത്തിൽ സംസ്‌കരിക്കും.
മൃതശരീരങ്ങൾ വൈകുന്നേരം 6 മണിക്ക് ഭഗ്‌ശാല മൈതാനത്ത് അൽപ്പസമയം പൊതുദർശനത്തിന് വെച്ചശേഷമായിരിക്കും ഡോംബിവ്‌ലി വെസ്റ്റിൽ നിന്ന് ഡോംബിവ്‌ലി ഈസ്റ്റ് ശിവക്ഷേത്ര ശ്മശാനത്തിലേക്ക് കൊണ്ടുപോകുക ഭഗ്‌ശാല ഗ്രൗണ്ടിൽ നിന്ന് 200 മീറ്ററിനുള്ളിൽ എല്ലാ നാലുചക്ര – ഇരുചക്ര വാഹനങ്ങളും ഭഗ്‌ശാല ഗ്രൗണ്ടിൽ നിന്ന് 200 മീറ്ററിനപ്പുറം പാർക്ക് ചെയ്യണമെന്ന് വിഷ്ണുനാഗർ പോലീസ് അറിയിച്ചു . കൂടാതെ, ഗതാഗത കുരുക്കൊഴിവാക്കാൻ അന്ത്യകർമങ്ങൾക്കായി ഭഗ്‌ശാലയിലേക്ക് വരുന്ന ആളുകൾ 52 ചാൾ മൈതാനത്ത് അവരുടെ കാറുകൾ പാർക്ക് ചെയ്യണമെന്നും പോലീസ് അറിയിച്ചു.
പാർട്കർ സ്കൂൾ ഗ്രൗണ്ട് – ഡൊമിനോസ് പിസ്സ- മഹാത്മാഗാന്ധി റോഡ്- ഡോംബിവ്‌ലി സ്റ്റേഷൻ വെസ്റ്റ് – കോപ്പർ റോഡ് – കോപ്പർ പാലം- ടണ്ടൺ റോഡ് – ആർപി റോഡ് ,ശിവ് മന്ദിർ റോഡ് വഴി ശ്‌മശാനം…