തിരുവാതുക്കല്‍ ഇരട്ട കൊലപാതകം : പ്രതി അമിത് ഉറാങ് പിടിയിൽ

കോട്ടയം : തിരുവാതുക്കല്‍ ഇരട്ട കൊലപാതത്തില്‍ പ്രതി അമിത് ഉറാങ് പൊലീസ് പിടിയില്‍. തൃശൂര്‍ മേലാടൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്നലെ രാവിലെയാണ് ഓഡിറ്റോറിയം ഉടമയായ വിജയകുമാറിനെയും ഭാര്യ മീരയേയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ശീരത്തില്‍ മുറവേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആക്രമണത്തില്‍ തലയിലുണ്ടായ പരിക്കില്‍ നിന്നും രക്തസ്രാവമുണ്ടായി. ആക്രമണത്തില്‍ വിജയ കുമാറിന്‍റെ നെഞ്ചിലും ക്ഷതമേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കിടക്കുന്ന ഇരുവരെയും കണ്ടത്. വീടിന്‍റെ സ്വീകരണ മുറിയിലാണ് വിജയകുമാറിന്‍റെ മൃതദേഹം ഉണ്ടായിരുന്നത്. അതേസമയം ഭാര്യ മീരയെ കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്.
വീടിന്‍റെ പിന്‍വശത്തെ വാതില്‍ അടച്ച നിലയിലാണുണ്ടായിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ജോലിക്കാരി മുന്‍വശത്തൂടെ വീട്ടിലേക്ക് പ്രവേശിപ്പിച്ചു. അപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.
വീടിന് അകത്തും പുറത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ സിസിടിവി ഹാര്‍ഡ് ഡിസ്‌കും ദമ്പതികളുടെ മൊബൈല്‍ ഫോണും നഷ്‌ടപ്പെട്ടിട്ടുണ്ട്. വീട്ടില്‍ നിന്നും സ്വര്‍ണമോ വിലപ്പിടിപ്പുള്ള വസതുക്കളോ നഷ്‌ടമായിട്ടില്ല.