രാസലഹരിക്കെതിരെ പ്രതിജ്ഞിയെടുത്ത് കല്യാൺ സാംസ്കാരിക വേദി

മുംബൈ : രാസ ലഹരിയുടെ വിപത്തിനും ഹിംസ ആഘോഷമാക്കുന്ന സിനിമകൾക്കുമെതിരെ കല്യാൺ സാംസ്കാരിക വേദി ചർച്ച നടത്തി. പ്രസിഡണ്ട് ലളിതാമേനോൻ അധ്യക്ഷത വഹിച്ചു. സംഗീത് നായർ സ്വാഗതം ആശംസിച്ചു. മുൻ കോർപ്പറേറ്റർ നീലേഷ് ഷിൻഡെ, കൊൽസെവാടി പോലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ ഗണേഷ് നയിദെ എന്നിവർ അതിഥികളായിരുന്നു.
ലിനോദ് വർഗീസ്, സുജാത നായർ, ലിജി നമ്പ്യാർ, ദീപാ വിനോദ് കുമാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സാംസ്കാരിക പ്രവർത്തകനായ രമേഷ് വാസു മുഖ്യ പ്രഭാഷണം നിർവഹിച്ചു. രേവ ചിറ്റേ, ജ്യോതിലക്ഷ്മി നമ്പ്യാർ, മായാദത്ത്, ജൂന ജിജു, പ്രസന്നകുമാർ നായർ, ചന്ദ്രമോഹൻ പി. കെ, അമ്പിളി കൃഷ്ണകുമാർ, ഗിരിജ നായർ, ശ്യാമ നമ്പ്യാർ, അമൃതജ്യോതി ഗോപാലകൃഷ്ണൻ, ഉദയകുമാർ മാരാർ, അജിത് ആനാരി, വേദാന്ത് നായർ എന്നിവർ പ്രസംഗിച്ചു.
യോഗം ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സന്തോഷ് പല്ലശ്ശന നന്ദി പറഞ്ഞു.. ചർച്ചയിൽ ഉയർന്നു വന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് കേരളത്തിലെയും മഹാരാഷ്ട്രയിലെ സംസ്ഥാന സർക്കാരുകൾക്ക് അയച്ചുകൊടുക്കുമെന്ന് പ്രസിഡണ്ട് ലളിതമേനോൻ അറിയിച്ചു.