മുംബയ് യൂണിവേഴ്സിറ്റി ശ്രീനാരായണ ദർശനത്തെ ആസ്പദമാക്കി സെമിനാർ നടത്തി

0
photo: മുംബയ് യൂണിവേഴ്സിറ്റി ഫിലോസഫി ഡിപ്പാർട്ടുമെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ദർശനത്തിൻ്റെ സമകാലിക പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി യൂണിവേഴ്സിറ്റി കാമ്പസിൽ സംഘടിപ്പിച്ച സെമിനാറിൻ്റെ ഉദ്ഘാടന ചടങ്ങ്

സ്വാമി മുക്താനന്ദയതി പ്രസംഗിക്കുന്നു…

മുംബയ്: മുംബയ് യൂണിവേഴ്സിറ്റി ഫിലോസഫി ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ദർശനത്തിൻ്റെ സമകാലികപ്രസക്തി എന്ന വിഷയത്തിൽ സെമിനാർ നടത്തി. യൂണിവേഴ്സിറ്റിയുടെ കലീന വിദ്യാ നഗരിയിലെ ഗ്രീൻ ടെക്നോളജി ആഡിറ്റോറിയത്തിൽ നടന്ന സെമിനാർ വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി മുക്താനന്ദ യതി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ മന്ദിരസമിതി പ്രസിഡൻ്റ് എം. ഐ. ദാമോദരൻ, ഡോ. സുരേഷ് കുമാർ മധുസൂദനൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. പ്രൊഫ. ഡോ. പ്രിയ എം. വൈദ്യ കൺവീനറും പ്രൊഫ. ഡോക്ടർ നാരായൺ ഗഡാഡേ, പ്രൊഫ. ഡോക്ടർ മീനൽ കതർനികർ എന്നിവർ ജോ. കൺവീനർമാരുമായുള്ള കമ്മറ്റിയാണ് സെമിനാറിന് നേതൃത്വം നൽകിയത്. പാനൽ ചർച്ചയടക്കമുള്ള വിവിധ സെഷനുകളിൽ ഡോ. എസ്. ജി. നിഗൽ, സ്വാമി മുക്താനന്ദയതി, ഡോ. പ്രിയാ വൈദ്യ, ഡോ. ശുഭ് ദാസ് ജോഷി, ഡോ. മീനൽ കതർനികർ, ഡോ. പി.കെ. സാബു, വി.കെ. മുഹമ്മദ് എന്നിവർ പങ്കെടുത്തു. ശ്രീനാരായണ ഗുരുവിൻ്റെയും ഡോ. അംബേദ്കറിൻ്റെയും ജീവിതമുഹൂർത്തങ്ങൾ കോർത്തിണക്കികൊണ്ട് ഓംകാർ ഭട്കറും സംഘവും അവതരിപ്പിച്ച സ്റ്റേജ് ഷോയും ഉണ്ടായിരുന്നു. ശ്രീനാരായണ മന്ദിരസമിതിയടക്കമുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളിലെ പ്രവർത്തകരും മുംബയ് യൂണിവേഴ്സിറ്റി ഫിലോസഫി ഡിപ്പാർട്ട്മെൻ്റ് ശ്രീനാരായണ ഫിലോസഫിയിൽ നടത്തിവരുന്ന സർട്ടിഫിക്കേറ്റ്, ഡിപ്ലോമ കോഴ്സുകളിലെ വിദ്യാർത്ഥികളുമടക്കം നിരവധി പേർ സെമിനാറിൽ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *