ശ്രീമാനെ അനുസ്മരിച്ച് മുംബൈ

മുംബൈ : ‘ശ്രീമാൻ’എന്നറിയപ്പെടുന്ന കെ.എസ്. മേനോന്റെ ഒമ്പതാം ചരമദിന അനുസ്മരണയോഗവും ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ ഓഫീസ് ഉൽഘാടനവും ചെമ്പൂർ ഷെൽ കോളനിയിലുള്ള ഓഫീസിൽ വെച്ച് നടന്നു.
ഓഫീസ് ഉൽഘാടനം മുതിർന്ന സാമൂഹ്യ പ്രവർത്തകനും ശ്രീമാൻ്റെ സഹപ്രവർത്തകനുമായ എം ബാലൻ നിർവ്വഹിച്ചു.ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ പ്രസിഡണ്ട് പി. രാധകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ ചെമ്പൂർ മലയാളിസമാജം പ്രസിഡന്റ് കെ.വി. പ്രഭാകരൻ അധ്യക്ഷനായി. ബൈക്കുള മലയാളി സമാജം വൈസ് പ്രസിഡണ്ട് കെ. ഉണ്ണികൃഷ്ണൻ, ശിവപ്രസാദ് കെ. നായർ( ഖജാൻജി ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ), . ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി ഭാരവാഹി മായാദേവി,അഡ്വ. രാജ് കുമാർ ,വേണു രാഘവൻ (ടി.എം.എസ്.എസ്.),സി.എച്ച്. ഗോപാൽ (ചെമ്പൂർ മലയാളിസമാജം), എൻ. വേണുഗോപാൽ (ചെമ്പൂർ മലയാളിസമാജം), എം. ബാലൻ (കലാഞ്ജലി തീയേറ്റേഴ്‌സ്, ചെമ്പൂർ) , സി.എസ് ഗോപാലകൃഷ്ണൻ കോപ്പർഖൈർനെ എന്നിവർ സംസാരിച്ചു.