ഹാട്രിക് ഇ-വേസ്റ്റ് സമാഹരണം നടത്തി സീവുഡ്സ് മലയാളി സമാജം

0

നവിമുംബൈ: പുതിയ തലമുറക്ക് പുത്തൻ പാഠങ്ങൾ പകർന്ന് വിജയകരമായി ഇലക്ട്രോണിക് വേസ്റ്റ് സമാഹരണം നടത്തി മാതൃകയാവുകയാണ് സീവുഡ്സ് മലയാളി സമാജം. ബോധവത്കരണത്തെ തുടർന്ന് അംഗങ്ങളിൽ നിന്ന് ഇലക്ട്രോണിക് പാഴ്‌വസ്തുക്കൾ ശേഖരിച്ചാണ് പ്രചാരണത്തിന്റെ മൂന്നാം വർഷം സമാജം ആഘോഷിച്ചത്. ലോക ഭൗമ ദിനാഘോഷങ്ങളോട് അനുബന്ധിച്ചായിരുന്നു ഈ അർത്ഥപൂർണമായ ശ്രമങ്ങൾ.

സമാഹരിച്ച ഇലക്ട്രോണിക് – ഇലക്ട്രിക്കൽ പാഴ്‌വസ്തുക്കൾ ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുന്ന ഏജൻസികൾക്ക് കൈമാറി.

പഴയ കീബോർഡുകൾ, മൗസുകൾ, ചാർജറുകൾ, റിമോട്ടുകൾ, ബാറ്ററികൾ, കേബിൾ കോഡുകൾ, ഹെഡ്സെറ്റുകൾ, ഇയർഫോണുകൾ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഡെസ്ക്ടോപ്പുകൾ, മോണിറ്ററുകൾ എന്നിവയാണ് സമാഹരിച്ചത് ലൈബ്രേറിയൻ കൂടിയായ ഗോപിനാഥൻ നമ്പ്യാരാണ് നേതൃത്വത്തിലാണ് സീവുഡ്സ് മലയാളി സമാജം വിജയകരമായ മൂന്നാം വർഷത്തെ സമാഹരണം നടത്തിയത്.

ലോക ഭൗമദിനമായ ഏപ്രിൽ 22 ന് സമാജം പാഴ് വസ്തുക്കൾ ഏജൻസിക്ക് കൈമാറിയത്. ഏപ്രിൽ 15 നാണ് തുടങ്ങിയ ബോധവത്ക്കരണത്തിനോടൊപ്പം സമാഹരണം തുടങ്ങിയത്.സീവുഡ്സ് മലയാളി സമാജത്തിൻ്റെ വിജയകരമായ ഇ-മാലിന്യ ശേഖരണ യജ്ഞത്തിൻ്റെ മൂന്നാം വർഷത്തിൽ അംഗങ്ങളിൽ നിന്നുള്ള മികച്ച പ്രതികരണങ്ങൾ കാരണം സമാജത്തിന് സമാഹരണ സമയപരിധി നീട്ടേണ്ടിവന്നു എന്ന് സമാജം കൺവീനർ ഗോപിനാഥൻ നമ്പ്യാർ അറിയിച്ചു.

പ്രാഥമികമായി എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, ടെലിവിഷനുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട്‌ഫോണുകൾ എന്നിവയിൽ നിന്ന് ഇ വേസ്റ്റിന്റെ 70% ഉൽപ്പാദിപ്പിക്കപ്പെടുമ്പോൾ ബാക്കിയുള്ള 30% മറ്റു ബിസിനസ്സുകളിൽ നിന്നാണ്. കോപ്പിയറുകൾ, വാഷിംഗ് മെഷീനുകൾ, ലാബ് ഉപകരണങ്ങൾ, പ്രൊഫഷണൽ മെഡിക്കൽ ഉപകരണങ്ങൾ, കോഫി മെഷീനുകൾ, ഷ്രെഡറുകൾ, ഹാൻഡ് ഡ്രയറുകൾ, പവർ ടൂളുകൾ, സെർവറുകൾ, ഡെസ്ക്ടോപ്പുകൾ, മോണിറ്ററുകൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവയെല്ലാം പ്രധാന പങ്കുവഹിക്കുന്നു എന്ന് സമാജത്തിൻ്റെ ലൈബ്രേറിയൻ കൂടിയായ ഗോപിനാഥൻ നമ്പ്യാർ പറഞ്ഞു.

സീവുഡ്സ് മലയാളി സമാജം മുംബൈയിലെ മറ്റ് സംഘടനകൾക്ക് ഒരു ന്യൂ ജനറേഷൻ വഴി കാണിക്കുന്നതോടൊപ്പം ഈ ഭൂമിയെ രക്ഷിക്കാൻ അടുത്ത തലമുറകളെ പ്രാപ്തരാക്കുക കൂടിയാണെന്ന് സമാജം കൺവീനർ ഗോപിനാഥൻ നമ്പ്യാർ അറിയിച്ചു.

2022-ൽ നടത്തിയ സർവ്വേ പ്രകാരം ഭൂമിയിൽ ഉൽപ്പാദിപ്പിക്കുന്ന ഇ-മാലിന്യത്തിൻ്റെ നാലിലൊന്നിൽ താഴെ മാത്രമേ പുനരുപയോഗം ചെയ്യപ്പെടുന്നുള്ളൂവെന്നും എന്നാൽ ഉചിതമായ രീതിയിൽ പുനരുപയോഗ സാധ്യതകൾ ലോകം ഉൾകൊള്ളുന്നില്ലെന്നും സമാജം സെക്രട്ടറി രാജീവ് നായർ പറഞ്ഞു.

2019-20 മുതൽ ഇ-മാലിന്യ ഉൽപ്പാദനത്തിൽ 72.54 ശതമാനം വർധനയുണ്ടായതായി ദേശീയ തലത്തിലുള്ള കണക്കുകൾ വെളിപ്പെടുത്തുന്നുവെന്നും ഇത് രാജ്യത്തുടനീളമുള്ള ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം വ്യക്തമാക്കുന്നുവെന്നും രാജീവ് നായർ പ്രസ്താവിച്ചു.

ഇലക്ട്രിക്ക്/ ഇലക്ട്രോണിക്സ് നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഒരു ടാക്സ് ക്രെഡിറ്റ് സംവിധാനം നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് രാജീവ് നായർ പ്രസ്താവിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *