സൗഹൃദ സംഗമമായി മാറിയ ഒരു ജന്മദിനാഘോഷം

0

മുംബൈ: തൃശൂർ ജില്ലയിലെ മാള (പൂപ്പത്തി)യിൽ നിന്നും ആറ് പതിറ്റാണ്ട് മുമ്പ് മുംബൈയിലെത്തിയതാണ് ഇ.പി. വാസു.
ഔദ്യോഗിക ജീവിത്തിനിടയിലും തുടർന്നുവന്നിരുന്ന   മലയാളീ സമാജ – സംഘടനാ പ്രവർത്തനങ്ങളിലൂടെ അദ്ദേഹം ആർജ്ജിച്ചതാണ് ‘വാസുവേട്ടൻ’ എന്ന സ്നേഹപ്പേര് . വിനയവും ലാളിത്യവും കൊണ്ടു നേടിയതാകട്ടെ വിശാലമായ സൗഹൃദ വലയവും.
തൊഴിൽമേഖലയിലുണ്ടായിരുന്ന സഹപ്രവർത്തകരുടെയും സമാജ പ്രവർത്തകരുടേയും സൗഹൃദങ്ങളുടേയും ബന്ധുക്കളുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമായ ചടങ്ങിൽ വെച്ച്‌ കഴിഞ്ഞ ദിവസം ഇപി വാസുവെന്ന വാസുവേട്ടൻ്റെ എൺപതാം പിറന്നാൾ ആഘോഷിച്ചു.

മുംബൈയിൽ മാത്രമല്ല ജന്മദേശത്തും നീണ്ടുനിൽക്കുന്നതാണ് അദ്ദേഹത്തിൻ്റെ സാമൂഹ്യപ്രവർത്തനങ്ങൾ .
കേരളത്തിന് പുറത്തുള്ള ശ്രീനാരായണീയരുടെ ഏറ്റവും വലിയ കൂട്ടായ്‌മയായ ശ്രീനാരായണ മന്ദിരസമിതിയുടെ നേതൃ സ്ഥാനങ്ങൾ വഹിച്ചിരുന്ന ഇപി വാസു ഇപ്പോൾ സമിതിക്ക് കീഴിലുള്ള ,മുംബൈയിൽ ആറ് ശാഖകളുള്ള ശ്രീനാരായണ ഗുരു കോ ഓപറേറ്റീവ് ബാങ്കിൻ്റെ ഡയറക്ടറാണ്.
അതോടൊപ്പം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മലയാളികൂട്ടായ്മായായ കേരളീയ സമാജം ഡോംബിവ്‌ലിയുടെ പ്രസിഡന്റാണ് . സമാജത്തിൻ്റെ ഭരണസമിതിയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന അദ്ദേഹത്തെ ഏറെ വർഷങ്ങൾക്ക് ശേഷമാണ് എൺപതാം വയസ്സിൽ സംഘടനയുടെ നേത്രുനിരയിലേയ്ക്ക്
സമാജം അംഗങ്ങൾ തെരഞ്ഞെടുക്കുന്നത്.

കല്യാണിലെ മോഡൽ ഇംഗ്ലീഷ് സ്കൂൾ, മോഡൽ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങങ്ങൾ നടത്തിവരുന്ന ട്രസ്റ്റിയുടെ സ്ഥാപകനേതാക്കളിൽ ഒരാളായ ഇ പി വാസു മുംബൈയിലെ എസ്എൻഡിപി ശാഖകളുടെ വിപുലീകരണത്തിലും നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.ചെറുതും വലുതുമായ നിരവധി സംഘടനകളുടെ രൂപീകരണത്തിലും ഉപദേശകസമിതിയിലും അദ്ദേഹമുണ്ട് . ആസ്ട്രിയ ആസ്ഥാനമായുള്ള വേൾഡ് മലയാളി ഫെഡറേഷൻ്റെ മഹാരാഷ്ട്ര കൗൺസിലിൻറെ ഉപദേശക സമിതിയിലും ഇപി വാസുവിൻ്റെ സാന്നിധ്യമുണ്ട്.

1964 ൽ ലോണാവാലയിൽ ആരംഭിച്ചതാണ്  ഔദ്യോഗിക ജീവിതം. ’67 ൽ മുംബൈയിൽ മധ്യറെയിൽവേയിൽ കൊമേർഷ്യൽ ക്ലാർക്കായും, റിസർവേഷൻ ക്ലാർക്കായും പ്രവർത്തിച്ച ഇപി വാസു ചീഫ് റിസർവേഷൻ ഇൻസ്പെക്ടറായാണ് വിരമിക്കുന്നത്.ഈ കാലഘട്ടത്തിൽ അത്യാവശ്യ സന്ദർഭങ്ങളിൽ റിസർവേഷൻ ടിക്കറ്റിനായി പലരും സമീപിച്ചിരുന്നത് ‘വാസുവേട്ടനെ’ ആയിരുന്നു.

38 വർഷത്തെ റെയിൽവേ ജീവിതത്തിനിടയിൽ മികച്ച സേവനത്തിനുള്ള നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് .അതുപോലെ പൊതുപ്രവർത്തനത്തിലും നിരവധിവേദികളിൽ ആദരിക്കപ്പെട്ടു .

ഡോംബിവ്‌ലി വെസ്റ്റ് തുഞ്ചൻ സ്‌മാരക ഹാളിലാണ് ഇന്നലെ ജന്മദിനാഘോഷം നടന്നത്.

 

(നിഷ എം മനോജ് )

Spread the love

Leave a Reply

Your email address will not be published. Required fields are marked *