ജി.എഫ്‌.സി. അൽ അൻസാരി കപ്പ്‌- ഡൈനാമോസ്‌ എഫ്‌.സി ജേതാക്കൾ.

0

മസ്കറ്റ്: ബൗഷർ- ജി എഫ്‌ സി അൽ അൻസാരി കപ്പ്‌ സീസൺ 5 ൽ ഡൈനാമോസ്‌ എഫ്സി ജേതാക്കളായി. സ്മാഷേഴ്സ്‌ എഫ്‌ സി യെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തിയാണു ഡൈനാമോസ്‌ ജേതാക്കളായത്‌. ഫൈനലിൽ ലഭിച്ച ഫ്രീ കിക്ക്‌ ഗോളാക്കി ഡൈനാമോസിന്റെ സുബിൻ ഫൈനലിലെ മാൻ ഓഫ്‌ ദി മാച്ച്‌ പുരസ്ക്കാരവും സ്വന്തമാക്കി. ഈ സീസണിൽ മികച്ച ഫോമിൽ തുടരുന്ന ഡൈനാമോസിന്റെ കിരീട നേട്ടം അഞ്ചായി. മസ്ക്കത്ത്‌ ഹാമേഴ്സ്‌ മൂന്നും, സെന്ന മലബാർ നെസ്റ്റോ എഫ്സി നാലാം സ്‌ഥാനവും കരസ്‌ഥമാക്കി. ടൂർണ്ണമെന്റിലെ മികച്ച പ്ലെയർ ആയി സുബിൻ ഡൈനാമോസ്‌, കീപ്പർ അജു സ്മാഷേഴ്സ്‌, ഡിഫന്റർ ഷഹ്മിദലി മസ്ക്കത്ത്‌ ഹാമേഴ്സ്‌, ഏറ്റവും കൂടുതൽ ഗോൾ അടിച്ച താരമായി ഉനൈസ്‌ സെന്ന മലബാർ നെസ്റ്റോ എഫ്സി എന്നിവർ അർഹരായി.
കുട്ടികൾക്കായി നടത്തിയ അക്കാദമി മൽസരങ്ങളിൽ എസ്‌.ഡി.കെ. അക്കാദമി ജേതക്കളായി. പ്രോസോൺ സ്പോർട്സ്‌ അക്കാദമി രണ്ടാം സ്‌ഥാനത്തിനും അർഹരായി. ഉദ്ഘാടന ചടങ്ങിൽ ടൂർണ്ണമെന്റിന്റെ പ്രായോജികരെ ആദരിച്ചു. വിജയികൾക്ക്‌ ട്രോഫിയും ക്യാഷും സമ്മാനമായി നൽകി. ജന പങ്കാളിത്തം കൊണ്ട്‌ വളരെ ശ്രദ്ധേയമായ ടൂർണ്ണമന്റ്‌ വൈകിയും ആളുകൾ ഫൈനൽ മൽസരം വരെ ഗ്രൗണ്ടിൽ കളി കാണാൻ ഉണ്ടായിരുന്നു. അടുത്ത വർഷം മികച്ച രീതിയിൽ തന്നെ ടൂർണ്ണമന്റ്‌ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *