അനുപമയുടെ ഏറ്റവും ഗ്ലാമറസായ വേഷം പ്രതിഫലമായി വാങ്ങിയത് 2 കോടി

0

രഞ്ജിത്ത് രാജതുളസി

അന്യഭാഷ ചിത്രങ്ങളില്‍ തിരക്കേറിയ നടിയായി മാറിയിരിക്കുകയാണ് അനുപമ പരമേശ്വരന്‍. തെലുങ്കില്‍ സൂപ്പര്‍ നായികയായി തിളങ്ങുകയാണ് അനുപമ. മുപ്പതില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചതില്‍ ഏറെയും തെലുങ്കിലാണ്. തെലുങ്ക് ചിത്രമായ തില്ലു സ്‌ക്വയറില്‍ അഭിനയിച്ചതിന് അനുപമ വാങ്ങിയ പ്രതിഫലം 2 കോടി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ ലിപ്ലോക്ക്, ഇന്റിമേറ്റ് രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അനുപമയുടെ ഏറ്റവും ഗ്ലാമറസായ വേഷമാണ് ചിത്രത്തിലേത്. 2022-ല്‍ റിലീസ് ചെയ്ത ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ തുടര്‍ ഭാഗമാണ്. മാലിക് റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ധു ജൊന്നാലഗഢ ആണ് നായകന്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *