‘അഖില ഭാരത നാരായണീയ മഹോത്സവ സമിതി’യുടെ ദേശീയ നേതൃത്വത്തിലേക്ക് മുംബൈ മലയാളി.

0

മുംബൈ: മഹാനഗരത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായ ശ്രീകുമാർ മാവേലിക്കര അഖില ഭാരത നാരായണീയ മഹോത്സവ സമിതി യുടെ ദേശീയ ട്രഷററായി നിയമിതനായി .മുംബൈയിലെ കലാസാംസ്കാരിക സാമൂഹിക രംഗത്ത് 16 വർഷം പൂർത്തിയാക്കിയ ശ്രീകുമാർ അവതാരകനായും ഗായകനായും മൃദംഗവാദകനായും ഏതാണ്ട് 530 ൽ പരം വേദികൾ അലങ്കരിച്ചിട്ടുണ്ട്. കൊങ്കൺ റെയിൽവേയിൽ ഡെപ്യൂട്ടി ഫിനാൻഷ്യൽ അഡ് വൈസറായി വിരമിച്ചശേഷം ഇപ്പോൾ കൊങ്കൺ റെയിൽവേ, കോ – ഓപ്പറേറ്റീവ് സൊസൈറ്റിയുടെ CEO ആണ് . മുംബൈ മെട്രോ റെയിൽവേയിൽ ഡെപ്യുട്ടി ജനറൽ മാനേജരായും  ജോലി ചെയ്തിരുന്നു.

ശബരിമല അയ്യപ്പസേവാസമാജം, കൊങ്കൺ മേഖല- ഹിന്ദു സേവാ സമിതി – മഹാരാഷ്ട്ര, അനന്തപുരി ഹിന്ദു മഹാസമ്മേളനം – തിരുവനന്തപുരം, ശ്രീമദ് നാരായണീയ മഹോത്സവം – എറണാകുളം, ശ്രീമദ് നാരായണീയ മഹോത്സവം-കൊല്ലങ്കോട് ,അയ്യപ്പ മിഷൻ – നവി മുംബൈ, മാതൃഭുമി കലോത്സവം- മുംബൈ, മാതൃഭൂമി കേരള ഫെസ്റ്റ്- മുംബൈ, NSS മുംബൈ ,SNDP- മുംബൈഎന്നീ പ്രസ്ഥാനങ്ങളുടെ വേദിയിൽ സ്ഥിരം അവതാരകനാണ് മാവേലിക്കര ശ്രീകുമാർ

.യൂണിവേഴ്സിറ്റി തലത്തിൽ അത്ലറ്റും ബാസ്കറ്റ് ബോൾ താരവും. 100 മീറ്റർ മത്സരം 12.5 സെക്കൻ്റിൽ പൂർത്തികരിച്ച് മെട്രൊ റെയിൽവേയുടെ അവാർഡും നേടിയിട്ടുണ്ട്.1979 – 80 ൽ കേരളത്തിലെ Best NCC കേഡറ്റായി ഇന്ത്യൻ ആർമി തെരഞ്ഞെടുത്തിരുന്നു.
കൊങ്കൺ റെയിൽവേ നടത്തിയ ഇംഗ്ലീഷ് ലേഖന മത്സരത്തിൽ   തുടർച്ചയായി  അഞ്ച് വർഷം ഒന്നാം സ്ഥാനം നേടി.

ശബരിമല അയ്യപ്പസേവാസമാജം- കൊങ്കൺ മേഖല ,ഹിന്ദു സേവാ സമിതി -മഹാരാഷ്ട്ര എന്നിവയുടെ സംസ്ഥാന ഭാരവാഹിയായും ഇപ്പോൾ പ്രവർത്തിക്കുന്നു.

തനിയ്ക്ക് ലഭിച്ച ഉത്തരവാദിത്വം ഭഗവൽ നിയോഗമാണെന്നും സുകൃത മനസ്സുകളായ, അർപ്പണബോധമുള്ള ദേശീയ നേതാക്കൾക്കൊപ്പം പ്രവർത്തിക്കുന്നതിൽ അങ്ങേയറ്റം സന്തോഷിക്കുന്നുവെന്നും മാവേലിക്കര ശ്രീകുമാർ ‘സഹ്യ ന്യുസി’നോട് പറഞ്ഞു.

അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ ദേശീയ അദ്ധ്യക്ഷനായി അഡ്വ.  മാങ്ങോട് രാമകൃഷ്ണൻ , ദേശീയ ജന: സെക്രട്ടറിയായി ചാമപ്പറമ്പിൽ ഹരി മേനോൻ , ദേശീയ സംഘടനാ സെക്രട്ടറിയായി  ഐ.ബി. ശശിധരൻ , മുംബൈ കൺവീനറായി വത്സേഷ് കുമാർ എന്നിവരെ ഐകകണ്ഠ്യേന  നേരത്തേ തെരഞ്ഞെടുത്തിരുന്നു.

(നിഷ മനോജ് നായർ)

Spread the love

Leave a Reply

Your email address will not be published. Required fields are marked *