നരേന്ദ്രമോദി ദ്വാരകയിൽ കടലിൽ മുങ്ങി പ്രാർത്ഥിച്ചു
അഹമ്മദാബാദ്: ഗുജറാത്ത് സന്ദർശനത്തിനിടയിൽ കടലിൽമുങ്ങി പ്രാർത്ഥിച്ച്പ്രധാനമന്ത്രി നരേന്ദ്രമോദി. മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ കടലിൽ മുങ്ങി പ്രാർത്ഥിച്ചു. ശേഷം അദ്ദേഹം ദ്വാരകധീശ്ക്ഷേത്രത്തിലെത്തി.
മുങ്ങൽ വിദഗ്ദ്ധർക്കൊപ്പം കടലിനടിയിൽ നിന്നുള്ള ചിത്രങ്ങൾ മോദി എക്സിൽ പങ്കുവച്ചിട്ടുണ്ട്. ഏറെ ദിവ്യമായഅനുഭവമായിരുന്നുവെന്നും പുരാതന കാലഘട്ടവുമായി താൻ ബന്ധപ്പെട്ടതായി തോന്നുന്നുവെന്നും അദ്ദേഹം ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ദ്വാരകനഗരത്തിൽ പ്രാർത്ഥിക്കാൻ സാധിച്ചത് വളരെ ദിവ്യമായ അനുഭവമായിരുന്നു. ആത്മീയ മഹത്വത്തിലും കാലാതീതമായ ഭക്തിയിലും പുരാതനയുഗവുമായി എനിക്ക് ബന്ധമുണ്ടെന്ന് തോന്നി. ഭഗവാൻ ശ്രീകൃഷ്ണൻഷ്ണ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. എന്നാണ് എക്സിൽ കുറിച്ചത്.