കരുനാഗപ്പള്ളിയിൽ മക്കളെ തീകൊളുത്തി അമ്മയുടെ ആത്മഹത്യാശ്രമം

0

കൊല്ലം:  കരുനാഗപ്പള്ളി ആദിനാട് വടക്ക് മക്കളെ തീ കൊളുത്തി അമ്മയുടെ ആത്മഹത്യാശ്രമം. ആറും ഒന്നരയും വയസുള്ള മക്കൾക്കൊപ്പമാണ് യുവതിയുടെ ആത്മഹത്യാ ശ്രമം നടത്തിയത്. മൂന്ന് പേർക്കും ​ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താര, മക്കളായ അനാമിക, ആത്മിക എന്നിവർക്കാണ് പൊള്ളലേറ്റത്. കുടുംബപ്രശ്നമാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.
ഇന്ന് വൈകിട്ടാണ് സംഭവം. കരുനാ​ഗപ്പള്ളി ആദിനാട് വടക്കുള്ള വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. മക്കളെ ഒപ്പം നിർത്തി മണ്ണെണ്ണയൊഴിച്ച തീകൊളുത്തുകയായിരുന്നു. താരയുടെ അച്ഛൻ വീട്ടിലുണ്ടായിരുന്നു. അച്ഛൻ പുറത്തുപോയ സമയത്താണ് ആത്മഹത്യ ശ്രമം നടത്തിയത്. കുടുംബപ്രശ്നമാണ് കാരണമെന്ന് നി​ഗമനത്തിലാണ് പൊലീസും നാട്ടുകാരും. ഭർത്താവിന്റെ വീട്ടുകാരുമായി സ്വത്തുതർക്കം നിലനിന്നിരുന്നു. അതൊക്കയാണോ സംഭവത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. താരയുടെ ഭർത്താവ് പ്രവാസിയാണ്. ഇന്ന് ഭർത്താവ് തിരികെ വരാനിരിക്കെയാണ് ദാരുണസംഭവം നടന്നിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *