പൂഞ്ചിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി ; ഒരു സൈനികന് പരിക്ക്

ശ്രീനഗര്‍: കശ്‌മീരിലെ പൂഞ്ചില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. വെടിവയ്‌പ്പില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് (ഏപ്രില്‍ 15) രാവിലെയാണ് സംഭവം.
തീവ്രവാദി സാന്നിധ്യത്തെ കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ ഇന്നലെ (ഏപ്രില്‍ 14) രാത്രിയില്‍ സുരക്ഷ സേന സുരന്‍കോട്ടിലെ ലസാന ഗ്രാമത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഓപറേഷന്‍ തുടരുന്നതിനിടെ ഇന്ന് രാവിലെയാണ് വെടിവയ്‌പ്പുണ്ടായത്.സംഭവത്തിന് പിന്നാലെ മേഖലയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. മേഖലയില്‍ നിന്നും തീവ്രവാദികള്‍ രക്ഷപ്പെടുന്നത് തടയാനുള്ള ശ്രമത്തിലാണ് സുരക്ഷാസേന. പ്രദേശത്ത് കനത്തയാണ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ആര്‍മിയുടെ ജമ്മു ആസ്ഥാനമായുള്ള വൈറ്റ് നൈറ്റ് കോര്‍പ്‌സ് എക്‌സില്‍ കുറിച്ചു.