കാര്‍ യാത്രികനെ അജ്ഞാത സംഘം വെടിവച്ചു കൊലപ്പെടുത്തി

ന്യൂഡൽഹി: ഔട്ടർ ഡൽഹിയിലെ പശ്ചിം വിഹാറില്‍ കാര്‍ യാത്രികനെ വെടിവച്ചു കൊലപ്പെടുത്തി അജ്ഞാത സംഘം. ഇന്ന് (ഏപ്രില്‍ 11) പുലര്‍ച്ചെയാണ് സംഭവം. കൊല്ലപ്പെട്ട വ്യക്തിയുടെ ഐഡന്‍റിറ്റി പൊലീസ് പുറത്തു വിട്ടിട്ടില്ല.
ഫോർച്യൂണര്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന വ്യക്തിക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. 10 റൗണ്ടോളം വെടിയുതിര്‍ത്തതായാണ് വിവരം. പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.