“എസ്എഫ്ഐ സിപിഎമ്മിൻ്റെ ക്രിമിനൽ സംഘം,പിരിച്ചുവിടണ0”: വിഡി സതീശൻ

0

കാസർകോട്: എസ്എഫ്ഐ സമൂഹത്തിന് തന്നെ ഭീഷണിയായ സാമൂഹിക പ്രശ്‌നമായി മാറിയെന്നും സിപിഎം സ്‌പോൺസർ ചെയ്യുന്ന വിദ്യാർഥി സംഘടന ക്രിമിനൽ സംഘമായി മാറിയതായും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം നേതൃത്വം ഉടൻ തന്നെ ഈ സംഘടനയെ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കവെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെയും കളമശേരിയിലെ പോളിടെക്‌നിക്കിലെയും മയക്കുമരുന്നു കേസുകളിൽ എസ്എഫ്ഐ പ്രവർത്തകരുടെ പങ്കാളിത്തം ഉണ്ടെന്നും പുതുതലമുറയെ സിപിഎം ക്രിമിനലുകളാക്കി മാറ്റുന്ന സംഘടനയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂണിവേഴ്‌സിറ്റി കോളജിൽ കെഎസ്‌യു പ്രവർത്തകർക്ക് നേരെ നടന്ന ക്രൂര മർദനവും, എറണാകുളത്തെ ഏറ്റുമുട്ടലുകളും ഇതിൻ്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥൻ്റെ കൊലപാതകവും, കോട്ടയത്ത് നഴ്‌സിങ് വിദ്യാർഥിയുടെ ശരീരത്തിൽ കോമ്പസ്സുകൊണ്ട് കുത്തി ഫെവികോൾ ഒഴിച്ചതും ഈ വിദ്യാർഥി സംഘടനയുടെ ക്രൂരതയുടെ ഉദാഹരണങ്ങളാണ്. ഈ സാഹചര്യത്തിൽ സിപിഎം ഉടനടി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാന സർക്കാരിൻ്റെ മദ്യനയത്തെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ലഹരിക്കെതിരായ പോരാട്ടം പ്രഖ്യാപിച്ച മുഖ്യമന്ത്രി ഒന്നാം തീയതിക്ക് മദ്യം വിളമ്പാനുള്ള തീരുമാനമെടുക്കുന്നത് കപടതയാണെന്നും കള്ളിനെയും ജവാനെയും പ്രോത്സാഹിപ്പിക്കാനാണ് എക്സൈസ് മന്ത്രി ശ്രമിക്കുന്നതെന്നും വിഡി സതീശൻ ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *