അക്ഷയ നാഷണൽ അവാർഡ് പൂനെ കേരളീയ സമാജത്തിന്

മൂവാറ്റുപുഴ /പൂനെ : 2024 -ലെ അക്ഷയ നാഷണൽ അവാർഡിന് പൂന കേരളീയ സമാജത്തെ തെരഞ്ഞെടുത്തു. മികച്ച മറുനാടൻ മലയാളി സമാജമെന്ന നിലയിലാണ് ഈ അംഗീകാരം .മലയാണ്മയ്ക്ക് നൽകി വരുന്ന നിസ്തുല സേവനങ്ങളെ പരിഗണിച്ച് വിവിധ മേഖലകളിലുള്ള വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും അക്ഷയപുസ്തകനിധി കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി ദേശീയ പുരസ്‌ക്കാരങ്ങൾ നല്‌കി വരികയാണ്.
കാനായി കുഞ്ഞിരാമൻ രൂപകല്‌പന ചെയ്‌ത ശില്‌പം, പ്രശസ്‌തി പത്രം എന്നിവയടങ്ങുന്ന പുരസ്‌ക്കാരം 2025 മെയ് മാസം കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്‌ണൻ്റെ അദ്ധ്യക്ഷതയിൽ പൂനയിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണ്ണർ അഡ്വ. P .S. ശ്രീധരൻപിള്ള സമ്മാനിക്കും.
ഡോ .എം .ലീലാവതി, വൈശാഖൻ, പായിപ്ര രാധാകൃഷ്‌ണൻ എന്നിവരടങ്ങുന്ന സമിതിയാണ് അവസാനഘട്ട വിധി നിർണ്ണയം നിർവ്വഹിച്ചത് .
യശഃശരീരനായ പ്രൊഫ എം .പി മന്മഥന്റെ നേതൃത്വത്തിൽ കുട്ടികളുടെ അനാഥാലയങ്ങളിൽ അക്ഷര ചൈതന്യം പകർന്നു കൊണ്ടാരംഭിച്ച അക്ഷയ പുസ്തക നിധിക്ക് മഹാകവി അക്കിത്തം, സുഗതകുമാരി, ഡോ .എം .ലീലാവതി , പായിപ്ര രാധാകൃഷ്‌ണൻ എന്നിവരാണ് തുടക്കമിട്ടത്