ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വർദ്ദിക്കുന്നതിന് പ്രാവുകൾ കാരണമാകുന്നു:ഡോ.ദീപ്‌തി കുൽക്കർണി

0

നഗരത്തിൽ ആസ്തമ പോലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വർദ്ദിക്കുന്നതിന് പ്രാവുകൾ കാരണമാകുന്നു

 

മുംബൈ: ഫ്‌ളാറ്റുകളിലും മറ്റു കെട്ടിടങ്ങളിലുമായി മുംബൈയിൽ സർവ വ്യാപിയായി കണ്ടുവരുന്ന പ്രാവുകൾ (കൊളുംബിഡേ (columbidae) പക്ഷി കുടുംബത്തിൽപ്പെടുന്ന പ്രാവ് ഇനം . ശാസ്ത്രനാമം – കൊളുംബാ ലിവിയ (Columba livia). അമ്പലപ്രാവ്, കൂട്ടപ്രാവ് എന്നീ പേരുകളിലും അറിയപ്പെടുന്ന മാടപ്രാവുകൾ വളർത്തു പക്ഷികളായാണ് കണക്കാക്കപ്പെടുന്നത്.)ആസ്തമ പോലുള്ള ശ്വാസകോശ രോഗങ്ങൾ നഗരത്തിൽ വർദ്ദിച്ചു വരാൻ കാരണമാകുന്നുണ്ടെന്നും ഇവയുമായി സമ്പർക്കം പുലർത്തുന്നവർ വേണ്ടരീതിയിലുള്ള സുരക്ഷാമാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും പ്രമുഖ പൾമണോളജിസ്റ്റും സ്ലീപ് സ്പെഷലിസ്റ്റുമായ ഡോ.ദീപ്‌തി ബഡ്‌വേ കുൽക്കർണി.

പ്രാവുകൾക്ക് ഭക്ഷ്യവസ്‌തുക്കൾ സ്ഥിരമായി നൽകുമ്പോൾ കൈകളിൽ ഗ്‌ളൗസും മാസ്ക്കും ധരിക്കുന്നത് നിർബന്ധമാക്കണമെന്നും ഡോക്ട്ടർ പറഞ്ഞു .പ്രാവിൽ നിന്നുമുള്ള അണുബാധ തിരിച്ചറിയാൻ പറ്റില്ലെന്നും ശ്വാസകോശ രോഗങ്ങൾക്ക് ഇത് കാരണാമായി തീരാറുണ്ട് എന്നും ഡോ.ദീപ്‌തി പറഞ്ഞു . പ്രാവുകളിലൂടെയുള്ള അണുവ്യാപനം തടയാൻ വീടുകളിലേക്ക് കടന്നുവരാൻ കഴിയാത്ത വിധത്തിലുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണെന്നും ഡോക്ടർ അറിയിച്ചു.
ഡോംബിവ്‌ലി പത്രക്കാർ സംഘ് സംഘടിപ്പിച്ച അഭിമുഖ പരിപാടിയിലാണ് ഡോംബിവ്‌ലി ഓജസ് ഹോസ്പിറ്റലിലെ ശ്വാസകോശ രോഗ വിദഗ്ദ്ധയായ ഡോ.ദീപ്‌തി കുൽക്കർണി നഗരത്തിൽ വർദ്ധിച്ചുവരുന്ന
രോഗങ്ങളെകുറിച്ച് വിശദീകരിച്ചത്.
പത്രകാർ സംഘ്ഭാരവാഹികളായ ശങ്കർ ജാദവ് , പ്രശാന്ത് ജോഷി ,സോണൽ തുടങ്ങിയവർ സംസാരിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *