സിംഗപ്പൂര്‍ സ്‌കൂളിലെ തീപിടുത്തം :പവന്‍ കല്യാണിന്‍റെ മകന്‍ അപകടനിലതരണം ചെയ്തു.

0

അമരാവതി: സിംഗപ്പൂര്‍ റിവര്‍വാലിയിലെ സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്‍റെ മകന്‍ മാര്‍ക്ക് ശങ്കറിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. മൂന്ന് ദിവസം കൂടി ചികിത്സയില്‍ തുടരും. തീപിടിത്തത്തില്‍ കുട്ടിയുടെ കൈകള്‍ക്കും കാലുകള്‍ക്കും പരിക്കേറ്റിരുന്നു.

ശ്വാസകോശത്തില്‍ പുക പ്രവേശിച്ചിട്ടുണ്ടെന്ന് ഡോക്‌ടര്‍മാർ പറഞ്ഞു. ഇത് സംബന്ധിച്ച് പരിശോധന നടത്താന്‍ വേണ്ടിയാണ് മൂന്ന് ദിവസം കൂടി ശങ്കര്‍ ആശുപത്രിയില്‍ തുടരുന്നത്.

തീപിടിത്തത്തില്‍ പൊള്ളലേറ്റ ശങ്കറിനെ ആദ്യം അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഇന്ന് (ഏപ്രില്‍ രാവിലെ ജനറല്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്‌തു. പുക ശ്വസിച്ചത് സംബന്ധിച്ച് കുട്ടിയെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *