കണ്ണൂർ സ്വദേശിയായ യുവാവ് മുംബൈയിൽ ആത്മഹത്യ ചെയ്‌തു .

മുംബൈ : കണ്ണൂർ ജില്ലയിലെ പെരളശ്ശേരിക്കടുത്തുള്ള ചേരിക്കൽ സ്വദേശിയായ യുവാവിനെ നവിമുംബ- ജൂഹിനഗറിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .മുംബൈയിൽ റിഗ്ഗിൽ ജോലിചെയ്യുന്ന അഭിനവ് .പി (20 )ആണ് താമസിക്കുന്ന ഫ്‌ളാറ്റിൽ തൂങ്ങിമരിച്ചത് .ജൂഹിനഗറിലെ ഫ്‌ളാറ്റിൽ നാലു യുവാക്കൾക്കൊപ്പം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു .ഇന്നലെ മറ്റെല്ലാവരും ജോലിക്കുപോയപ്പോൾ സുഖമില്ലാ എന്ന് പറഞ്ഞു കിടയ്ക്കുകയായിരുന്നു അഭിനവ് .
വൈകുന്നേരം കൂട്ടുകാർ ഫ്‌ളാറ്റിലെത്തിയപ്പോൾ വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നു നോക്കിയപ്പോൾ ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.നാട്ടിൽ നിന്ന് അഭിനവിൻ്റെ പിതാവും ബന്ധുവും മുംബൈയിൽ എത്തിയിട്ടുണ്ട് .
പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് സാൻപാട പോലീസ് ഓഫീസർ സൂരജ് ശിവാജി റൗത് അറിയിച്ചു.പ്രണയ നൈരാശ്യമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.സംസ്കാര കർമ്മങ്ങൾ നാട്ടിൽ നടക്കും.