കേരള സമാജം ഉൽവെ നോഡ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

0

നവിമുംബൈ : കേരള സമാജം ഉൽവെ നോഡ്ൻ്റെ ആഭിമുഖ്യത്തിലുള്ള വൈവിധ്യമാർന്ന കായിക മത്സരങ്ങൾ ,സെക്ടർ 5 ലുള്ള ജിയോ ഇന്റസ്റ്റിട്ട്യൂട്ടിന്റെ സിന്തറ്റിക്ക് ട്രാക്കിലും പരിസരത്തെ മൈതാനനങ്ങളിലുമായി നടന്നു.

രജിസ്ട്രേഷന് ശേഷം ജിയോ ഇൻസ്റ്റിട്യൂട്ടിന്റെ സ്പോർട്ട്സ്  ഇൻസ്ട്രക്ടർ കതിരവൻ നൽകിയ ‘വാം അപ്പ് ‘സെഷനും ശേഷം സമാജം വൈസ് പ്രസിഡന്റ് മുഹമ്മദ് അലി കായിക മത്സരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി ഷെെജ ബിജു ആശംസകൾ അർപ്പിച്ചു.

കുഞ്ഞു കുട്ടികൾ മുതൽ 85 വയസ് വരെ പ്രായമുള്ളവർ അവരവർക്കിണങ്ങിയ വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്തു. മത്സര വിജയികൾക്ക് സമാജം ഭാരവാഹികളും മുതിർന്ന അംഗങ്ങളും രക്ഷിതാക്കളും ചേർന്ന് മെഡൽ നൽകി അനുമോദിച്ചു.

മത്സരങ്ങളായിരുന്നുവെങ്കിലും കുടുംബസംഗമത്തിൻ്റെയും ഉത്സവത്തിൻ്റെയും പ്രതീതിയിൽ നടന്ന കായികദിനം സമൃദ്ധമായ പങ്കാളിത്തം കൊണ്ടും യുവാക്കളുടെസംഘടനാ മികവിലും ശ്രദ്ധേയമായി.

സമാജത്തിന്റെ യുവജന വിഭാഗത്തിൽ നിന്നുള്ള വിപിൻ, ശരൺ, ശ്രേയ, അദിതി, അശ്വിൻ, അർചിത, ഗോകുൽ, പ്രണവ്, അദ്വൈത്, തൃശാല തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.

കായികതാരങ്ങൾക്കും കാഴ്ചക്കാർക്കും പൊരി വെയിലിൽ കുളിരാശ്വാസമായി മുകുന്ദൻ മാലിക്കര തയ്യാറാക്കിയ നാടൻ സംഭാരം .

അത് ലറ്റിക്സിൽ തുടങ്ങിയ വിവിധ മത്സരങ്ങൾ ചാക്കുട്ടിയോട്ടത്തോടെ (കുഞ്ഞു കുട്ടികളുടെ Sack race ) യാണ് പര്യവസാനിച്ചത്.സനിത ചക്രത്ത്, സി.കെ.ശേഖർ, ദാസ് ഡേവിഡ്, സഞ്ജോയ് തുടങ്ങിയവർ ഏകോപനം നടത്തി.
കായിക മേളയിൽ പങ്കെടുത്തവർക്ക് അനിൽപ്രകാശ് നന്ദിപറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *