ക്ഷേത്രോത്സവ ഗാനമേളയിൽ RSS ഗണഗീതം പാടിയതായി പരാതി

0
കൊല്ല0: ഉത്സവത്തോടനുബന്ധിച്ചുള്ള ഗാനമേളയിൽ ആർഎസ്എസിന്റെ ഗണഗീതം പാടിയെന്ന് പരാതി. കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിലാണ് ഗണഗീതം പാടിയത്. കോട്ടുക്കൽ സ്വദേശി അഖിലാണ് പരാതി നൽകിയത്.ശനിയാഴ്ച രാത്രി ക്ഷേത്രോത്സവത്തിൻ്റെ ഭാ​ഗമായി ‘നാ​ഗർകോവിൽ നൈറ്റ് ബേഡ്സ്’ എന്ന ​ഗായക സംഘത്തിൻ്റെ ​ഗാനമേളയിലാണ് ഗണഗീതം പാടിയത്.
‘ടീം ഛത്രപതി’ എന്ന ഗ്രൂപ്പാണ് ​ഗാനമേളയുടെ സ്പോൺസർമാർ. ​ഗാനമേള ബുക്ക് ചെയ്ത സമയത്ത് തന്നെ ആർഎസ്എസിന്റെ രണ്ട് ​ഗാനങ്ങൾ പാടണമെന്ന് സ്പോൺസർമാർ ആവശ്യപ്പെട്ടുവെന്നാണ് ​ഗാനമേള സംഘം പറയുന്നത്. അതിൽ ഒരു ​ഗാനമേ തങ്ങൾക്ക് അറിയുള്ളുവെന്നും അത് പാടാമെന്ന് ഉറപ്പ് നൽകിയെന്നുമാണ് ഇവർ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രത്തിൽ ​ഗണ​ഗീതം പാടിയത്.
സംഭവത്തിൽ കോട്ടുക്കൽ സ്വദേശിയും ക്ഷേത്രോപദേശക സമിതി അം​ഗവുമായി അഖിലിന്റെ പരാതിയിൽ കടയ്ക്കൽ പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തി.മുൻപ് കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാന വിവാദത്തിൽ ക്ഷേത്ര ഉപദേശക സമിതിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *