ഫോട്ടോയും , വീഡിയോയും എടുക്കുന്നത് ശരീഅത്തിന് വിരുദ്ധം : വിലക്ക് ഏർപ്പെടുത്തി താലിബാൻ.
കാബൂൾ : ഫോട്ടോ എടുക്കുന്നതിനും വീഡിയോ എടുക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി താലിബാൻ . ഈ നിയന്ത്രണം ലംഘിക്കുന്നവർക്ക് ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരം കടുത്ത ശിക്ഷയാണ് നൽകുക . സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും താലിബാൻ കർശന നിരീക്ഷണം നടത്തും. താലിബാൻ ഉദ്യോഗസ്ഥർ ജനങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുമെന്നും താലിബാന്റെ ഈ പുതിയ ഉത്തരവിൽ പറയുന്നു. ആരെങ്കിലും ഫോട്ടോയോ വീഡിയോയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താൽ ഉടൻ നടപടിയെടുക്കും. ശരീഅത്ത് നിയമപ്രകാരം ഇയാൾക്ക് കടുത്ത ശിക്ഷ ലഭിക്കും.
ഇനി മുതൽ അഫ്ഗാനിസ്ഥാനിലെ പൗരന്മാർക്ക് ആരുടെയും ഫോട്ടോ എടുക്കാൻ കഴിയില്ല, ഒരു വീഡിയോയും ചെയ്യാൻ കഴിയില്ല . അതുകൊണ്ട് തന്നെ ഇനി മുതൽ, അഫ്ഗാനിസ്ഥാന്റെ മോശം അവസ്ഥയുടെ ചിത്രങ്ങൾ കാണാൻ കഴിയില്ലെന്ന് വ്യക്തമാണ്. സോഷ്യൽ മീഡിയ. താലിബാൻ നിരോധനം ലംഘിക്കുന്നവരെ നേരിട്ട് ജയിലിലേക്ക് അയക്കും.മുമ്പ് പല അവസരങ്ങളിലും താലിബാൻ കുറ്റവാളികളെ ഭയപ്പെടുത്താൻ പരസ്യമായി ശിക്ഷിച്ചിട്ടുണ്ട്.