വിവാഹ സങ്കൽപ്പം സാക്ഷാത്ക്കരിക്കാൻ മുംബൈ ശ്രീനാരായണ മന്ദിരസമിതി

മുംബൈ: “വിവാഹം രണ്ട് കുടുംബങ്ങളുടേയും രണ്ട് സംസ്കാരങ്ങളുടെയും ഒത്തു ചേരലാണ് .കൂടാതെ ബന്ധങ്ങൾ ജീവിതകാലം മുഴുവൻ വിട്ടുവീഴ്ച്ചകളോടും പരസ്പരധാരണയോടു കൂടിയുംകൊണ്ട് പോകേണ്ടതാണ് .” മുംബൈ ശ്രീനാരായണ മന്ദിരസമിതി സംഘടിപ്പിച്ച 46മത് വിവാഹ ബാന്ധവമേള ഉദ്ഘാടനം ചെയ്‌തുകൊണ്ട് പ്രമുഖ ശാസ്ത്രജ്ഞനും ഡയറക്ടർ എൻപിസിഐഎൽ (എച്ച്ആർ)ഡയറക്റ്ററുമായ പി.എ. സുരേഷ് ബാബു പറഞ്ഞു. ഒട്ടു മിക്ക വിവാഹങ്ങളും ഈശ്വര സാനിധ്യത്തോടു കൂടിയാണ് നടത്താറുള്ളത്എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമിതി നടത്തുന്ന സത്കർമ്മത്തിൽ അനേകം പേർ വിവാഹിതരാകുന്നുണ്ടെന്നും ഇത്തവണയും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നും, ജബൽപൂർ, ഗുജറാത്ത് ഡൽഹി കൂടാതെ കേരളം എന്നിവിടങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളായ യൂ കെ, അയർലാന്റ്, ജർമ്മനി, ദുബായ് എന്നിവിടങ്ങളിൽ നിന്നും യുവതീയുവാക്കൾ പങ്കെടുക്കുന്നുണ്ടെന്നും സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ ചടങ്ങിലെത്തിയ യുവതീയുവാക്കളെ ആശംസിക്കുന്ന വേളയിൽ പറഞ്ഞു.
ആദ്യകാലങ്ങളെ അപേക്ഷിച്ചു ഇത്തവണയും ആൺകുട്ടികളുടെ രജിസ്ട്രേഷൻ ആണ് കൂടുതലെന്നും അവരുടെ വിദ്യാഭ്യാസ യോഗ്യത വർധിച്ചു വരുന്നതായും വയസ്സിന്റെ അനുപാതം കൂടിവരുന്നതായും കിട്ടിയ രജിസ്ട്രേഷനിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞെന്നു സമിതി ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് സ്വാഗതപ്രസംഗത്തിനിടയിൽ അറിയിച്ചു.
മേളയിൽ ഗുജറാത്തിൽ നിന്ന് പങ്കെടുത്ത 29 വയസ്സുകാരി സ്മിത , ഇതൊരു പുതിയ അനുഭവം ആണെന്നും ഒരു ദിവസം കൊണ്ട് തന്നെ കുറെ അനുയോജ്യരായവരെ കണ്ടെത്താൻ സാധിച്ചു എന്നും ഈ അനുഭവം വളരെ വിലപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടു മാറിക്കൊണ്ടിരിക്കുന്ന ഈ ജീവിത സാഹചര്യത്തിൽ ഇങ്ങനെയുള്ള സംരംഭങ്ങൾ പ്രത്യേകിച്ച് യുവതീയുവാക്കൾക്ക് ഒപ്പം മാതാപി താക്കൾക്കും ഏറെ ഗുണപരമാണെന്നും അഭിപ്രായപ്പെട്ടു.
” കുറെ നാളുകളായി അനുയോജ്യരായ പങ്കാളിയെ തേടുകയായിരുന്നു. കുറെയേറെ വിവാഹ മാധ്യമങ്ങളിൽ കൂടി ശ്രമിച്ചിരുന്നു. ഒന്നും ശരിയാകാതെ വന്നപ്പോഴാണ് ശ്രീ നാരായണ മന്ദിരസമിതി ബാന്ധവമേളയിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചത്. ഇതിൽ പങ്കെടുത്ത ദിവസം തന്നെ സങ്കല്പത്തിന് അനുയോജ്യമായ കുറെപേരെ പറ്റി അറിയാൻ കഴിയുകയും തുടർന്ന് അവരെ പരിചയപ്പെടാൻ അവസരം ലഭിക്കുകയും ചെയ്തു. ഈ പുതിയ അനുഭവങ്ങൾ എന്റെയും ഇവിടെ എത്തിയിട്ടുള്ളവരുടെയും ജീവിതത്തിൽ ഒരു പ്രത്യേക അനുഭവം ആയിരിക്കുമെന്ന് ഗുജറാത്തിൽ നിന്നെത്തിയ 32 വയസ്സുകാരനായ റോഷൻ പറഞ്ഞു. അവസരം ഒരുക്കിയ സമിതിയുടെ പ്രവർത്തനങ്ങളെ യുവാവ് അഭിനന്ദിച്ചു . പങ്കെടുത്ത ഓരോരുത്തരും ബാന്ധവ മേളയെ വളരെ അധികം പ്രശംസിക്കുകയും അതുകൊണ്ട് തന്നെ വിവാഹ സ്വപ്നം പൂവണിയുന്നതിന് ഇതേ പോലുള്ള മേളകൾ യുവതീയുവാക്കളെ അപേക്ഷിച്ചു വളരെയേറെ പ്രാധാന്യം നൽകുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
ജാതകം ഒത്തു നോക്കുന്നതിനായി ജ്യോത്സന്റെ സേവനം മേളയിൽ പ്രത്യേകം ഒരുക്കിയിരുന്നു കൂടാതെ അനുയോജ്യമായ യുവതി യുവാക്കൾക്കും മാതാപിതാക്കൾക്കും കൂടിക്കാഴച്ചക്കായുള്ള സംവിധാനവും ഉണ്ടായിരുന്നു.
46മത് വിവാഹ ബാന്ധവമേളയുടെ വിജയത്തിനായി വി വി ചന്ദ്രൻ, പ്രിത്വിരാജ്,കൺവീനർ സുനിൽ സുകുമാരൻ, സെക്രട്ടറി ശശാങ്കൻ, മനു മോഹൻ, അനിൽ കുമാർ, പങ്കജാക്ഷൻ, തമ്പാൻ, പവിത്രൻ, ഐശ്വര്യ, രജിത, രാഹുൽ, ബിനി പ്രദീപ്, Dr. ശ്യാമ, ഓഫീസ് സ്റ്റാഫ് ബീന, വിഷ്ണു, ജീവൻ കൂടാതെ സമിതി ഭാരവാഹികളായ മായ സഹജൻ, എൻ എസ് രാജൻ, കമലനാന്ദൻ, എന്നിവരും ബാന്ധവമേളയ്ക്കു നേതൃത്വം നൽകി.