പാലക്കാട്: വടക്കഞ്ചേരിയിൽ വൻ മോഷണം. പന്നിയങ്കര ശങ്കരൻകണ്ണൻത്തോട് സ്വദേശി പ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് 45 പവൻ സ്വർണം കവർന്നു.മോഷണം നടന്നത് ഇന്ന് രാവിലെയാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇന്നലെ രാത്രിയിൽ മോഷണം നടന്നതായാണ് കുടുംബത്തിൻ്റെ സംശയം.അതിനിടെ പ്രസാദിന്റെ വീടിന് സമീപത്തെ മറ്റൊരാളുടെ വീട്ടിലും മോഷണ ശ്രമം നടന്നതായി പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.