ഡോംബിവ്‌ലിയിൽ, സ്‌കൂൾ ബസ്സ് തട്ടി 70കാരിക്ക് ദാരുണാന്ത്യം

മുംബൈ : ഡോംബിവ്‌ലി ഈസ്റ്റ് , കേൽക്കർ റോഡിൽ സ്‌കൂൾ ബസ്സ് തട്ടി എഴുപതുവയസ്സുകാരിക്ക് ദാരുണാന്ത്യം .റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് സുപ്രിയ അശോക് മറാത്തെ ബസ്സിനടിയിൽപ്പെട്ടത് .ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.പരേതയുടെ സഹോദരൻ സുധീർ ദത്താത്രേ ഫാഡ്‌കെയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഓംകാർ ഇന്റർനാഷണൽ സ്കൂൾ ബസിലെ (mh-05 Az0966) ഡ്രൈവർ ദിങ്‌ബാർ മധുകർ മിശ്രീയെ അറസ്റ്റ് ചെയ്തു. അശ്രദ്ധമായി വണ്ടിയോടിച്ചതിന് രാംനഗർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർചെയ്ത് അന്യേഷണം നടത്തുകയാണ്.