എസ്. രാജേന്ദ്രന് RPI (അത്ത്വാല ) വഴി എന്‍ഡിഎയിലേക്ക് ?

ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ എസ് രാജേന്ദ്രന് എന്‍ഡിഎയിലേക്കെന്ന് സൂചന. എന്‍ഡിഎ ഘടകകക്ഷിയായ RPI (അത്ത്വാല ) പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും. RPI (അത്താവാലെ) നേതാവ് രാംദാസ് അത്താവാലയുമായി എസ് രാജേന്ദ്രന് കൂടിക്കാഴ്ച നടത്തും.ഇന്ന് വൈകിട്ട് കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിലാണ് കൂടിക്കാഴ്ച നടത്തുക. കോട്ടയത്തെ ബിജെപി നേതാവ് എന്‍ ഹരിയുടെ വീട്ടില്‍ നടന്ന പൂജയില്‍ ബിജെപി നേതാക്കള്‍ക്കൊപ്പം എസ് രാജേന്ദ്രന് പങ്കെടുത്തു. കുമ്മനം രാജശേഖരന്, എം ടി രമേശ് തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് ചടങ്ങില്‍ എത്തിയത്.
സിപിഐഎമ്മുമായി കുറേ കാലമായി അകലം പാലിക്കുകയാണ് എസ് രാജേന്ദ്രന്. അദ്ദേഹം മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഒന്നും തന്നെ സജീവമുമായിരുന്നില്ല.