പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടം രണ്ട് ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

0

കുന്നത്തൂർ : പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടം കൊട്ടാരക്കര കരുനാഗപ്പള്ളി റൂട്ടിൽ അപകടകരമായി മത്സര ഓട്ടം നടത്തിയ രണ്ട് ബസ് ഡ്രൈവർമാരുടെ ലൈസൻസ് എം വി ഡി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ സസ്പെൻഡ് ചെയ്തു. പെട്രോളിംഗ് നടത്തിവന്ന എം.വി.ഡി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ മുന്നിലൂടെ മത്സര ഓട്ടം നടത്തി കടന്നുപോയ രണ്ട് ബസ്സുകളെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു

എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കുന്നത്തൂർ പാലത്തിസമീപം പരിശോധന നടത്തി പോവുകയായിരുന്ന സമയത്താണ് ഈ ബസ്സുകൾ മത്സരം നടത്തുന്നത് കണ്ടത് വളരെ അപകടകരമായി വാഹനം അമിതവേഗത്തിൽ ഓടിച്ചു പോയിരുന്ന ഡ്രൈവർമാരെ സിനിമ പറമ്പിനടുത്തുവാച്ചാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. പലപ്രാവശ്യം മുൻപിലും പുറകിലുമായി മാറിമാറി അപകടകരമായി ഓവർ ടേക്കിങ് നടത്തിയാണ് ബസ് ഓടിച്ചു പോയത്. ഈ റൂട്ടിൽ ബസുകളുടെ മത്സരം നടക്കുന്നുണ്ടെന്ന് പരാതിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ, ബിജുവിന്റെ നിർദ്ദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനയിലാണ് ഈ വാഹനങ്ങൾ പിടികൂടി ലൈസൻസ് സസ്പെൻഡ് ചെയ്തതു പരിശോധനയിൽ എം.വി.ഡി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ എം.വി.ഐ, ബി.ഷാജഹാൻ, എ.എം.വി.ഐ മാരായ സിജു എച്ച്.എസ്, ശ്രീകുമാർ.എസ്, ഡ്രൈവർ ശ്രീവത്സലൻ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും മത്സരയോട്ടം തടയുന്നതിനുള്ള കർശന പരിശോധന ഉണ്ടാകുമെന്ന് എൻഫോഴ്സ്മെന്റ് ആർ ടി ഒ ശ്രീ. ബിജു അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *