“ബന്ധുവിനെ കാണാൻ പോയി ” -ലോകസഭയിൽ എത്താത്തിൽ പ്രിയങ്കയുടെ വിശദീകരണം

0

ന്യുഡൽഹി :നിർണായകമായ വഖഫ് ബിൽ ചർച്ചയിൽ രാഹുൽ ഗാന്ധി സംസാരിക്കാത്തതും പ്രിയങ്കാ ഗാന്ധി ലോക്സഭയിൽ എത്താത്തതും ചർച്ചയാകുന്നു. കോൺഗ്രസ്, വിപ്പ് നൽകിയിട്ടും പ്രിയങ്ക ഗാന്ധി ഇന്നലെ ലോക്സഭയിൽ എത്തിയിരുന്നില്ല. എന്നാൽ അസുഖബാധിതയായ ബന്ധുവിനെ കാണാൻ പ്രിയങ്ക ഗാന്ധി വിദേശത്ത് പോയെന്നാണ് വിവരം. ഇക്കാര്യം എ.ഐ.സി.സി. അധ്യക്ഷനേയും, ലോക്സഭ സ്പീക്കറേയും അറിയിച്ചിരുന്നുവെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.

പാർലമെൻ്റ് സമ്മേളനത്തിൻ്റെ അവസാന 2 ദിവസം സഭയിൽ ഉണ്ടാകില്ലെന്ന് മുൻകൂട്ടി പ്രിയങ്ക അറിയിച്ചിരുന്നു. ലീവിന് അപേക്ഷിക്കുമ്പോൾ വഖഫ് ഭേദഗതി ബിൽ കൊണ്ടുവരുമെന്ന സൂചന ഉണ്ടായിരുന്നില്ലെന്നും പാർട്ടി വ്യത്തങ്ങൾ പറഞ്ഞു.

പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടെ വഖഫ് നിയമ ഭേദഗതിയിൽ സഭയിൽ അവതരിപ്പിക്കുമ്പോൾ എല്ലാ എംപിമാരും പങ്കെടുക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ വിപ്പ് നൽകിയിരുന്നു. വിപ്പുണ്ടായിട്ടും ലോകസഭയിൽ അർദ്ധരാത്രി വരെ നീണ്ട ചർച്ചയിൽ പ്രിയങ്ക ഗാന്ധി പങ്കെടുകാത്തത് ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്.

പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യത്തെക്കുറിച്ച് കോൺഗ്രസ് നേതൃത്വം ഇതുവരെയും വിശദീകരണം നൽകിയിട്ടില്ല. ഗൗരവമായ കാര്യങ്ങൾക്ക് അല്ലാതെ ചർച്ചയിൽ പങ്കെടുക്കാതിരിക്കുന്നത് ഉത്കണ്ഠയുണ്ടാക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എ.പി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *