സംസ്ഥാനങ്ങൾക്ക് നിർദേശവുമായി തെരഞ്ഞെടുപ്പു കമ്മിഷൻ

0

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നിർദേശം. ഓഫീസർമാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടാണ് നിർദ്ദേശം 3 വർഷം പൂർത്തിയാക്കിയ ശേഷം സ്ഥലം മാറ്റപ്പെടുന്ന ഉദ്യോഗസ്ഥരെ അതേ പാർലമെന്‍റ് മണ്ഡലത്തിനുള്ളിലെ മറ്റൊരു ജില്ലയിൽ നിയമിക്കരുതെന്ന് കമ്മിഷൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരുകൾ ഒരേ പാർലമെന്‍റ് മണ്ഡലത്തിനുള്ളിലെ തൊട്ടടുത്ത ജില്ലകളിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന കേസുകൾ വർധിച്ചതോടെയാണ് നടപടി. സ്വന്തം ജില്ലയിൽ നിയമിക്കപ്പെട്ടവരോ അല്ലെങ്കിൽ ഒരു സ്ഥലത്ത് മൂന്ന് വർഷം പൂർത്തിയാക്കിയവരോ ആയ എല്ലാ ഓഫീസർമാരെയും ലോക്‌സഭാ അല്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥലം മാറ്റണം. നിർദ്ദേശം കർശനമായും പാലിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *