എഐ ലോകത്ത് വൻ കണ്ടുപിടിത്തവുമായി രണ്ടു മലയാളികള്‍

0

കണ്ണൂർ: ഓപ്പണ്‍ എഐയും ഗിബ്ലിയുമൊക്കെ അടക്കിവാഴുന്ന ആധുനിക സാങ്കേതിക വിദ്യയുടെ ലോകത്ത് മലയാളി സാന്നിധ്യം. രാജ്യത്തെ അന്വേഷണ ഏജൻസികളെപ്പോലും സഹായിക്കാൻ ശേഷിയുള്ള അത്യാധുനിക സാങ്കേതിക വിദ്യയായ ക്ലോസ് ഇൻസൈറ്റ് ആൾട്ടെസ് എഐ ആണ് മലയാളികള്‍ കണ്ടുപിടിച്ചത്. എംസിഎ വിദ്യാര്‍ഥികളായ കെ അശ്വിനും ഇസ്ഹാക്ക് റിസ്വാനും ചേർന്നാണ് അത്യാധുനിക സാങ്കേതിക വിദ്യയ്‌ക്ക് രൂപം നൽകിയിരിക്കുന്നത്. ഇതിനകം കണ്ണൂർ യൂണിവേഴ്‌സിറ്റിയുമായി എൻഐഎ പോലുള്ള ഏജൻസികൾ ബന്ധപ്പെട്ടു കഴിഞ്ഞുവെന്നതാണ് മറ്റൊരു സന്തോഷം.

കണ്ണൂർ സർവകലാശാല എംസിഎ വിദ്യാർഥികളായിരിക്കെ ആധുനിക സാങ്കേതിക വിദ്യയിലധിഷ്‌ഠിതമായി വികസിപ്പിച്ച സംരംഭത്തിന് അന്വേഷണ ഏജൻസികളെ വരെ സഹായിക്കാൻ കഴിയുമെന്നാണ് അശ്വിനും ഇസ്ഹാക്കും പറയുന്നത്. വിദ്യാർഥികളെ സംരംഭകരാക്കാൻ കണ്ണൂർ സർവകലാശാല സ്ഥാപിച്ച ഇൻകുബേഷൻ ആൻഡ് ഇന്നോവേഷൻ ഫൗണ്ടേഷൻ ആണ് ഇവരുടെ സ്വപ്‌നത്തിന് അടിത്തറ ഇട്ടത്.: സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ പഠനവകുപ്പിൽ കഴിഞ്ഞ വർഷമാണ് ഇസ്‌ഹാക്കും അശ്വിനും ഐടി കമ്പനി തുടങ്ങുന്നത്. പഠനവകുപ്പ് മേധാവി ഡോക്‌ടർ എൻ എസ് ശ്രീകാന്ത്, ഡോക്‌ടർ ആർകെ സുനിൽ എന്നിവരാണ് ഇവർക്ക് ആവശ്യമുള്ള മാർഗനിർദേശങ്ങൾ നൽകിയത്. താവക്കര ക്യാമ്പസാണ് കമ്പനിയുടെ ആസ്ഥാനം.

ഫോൺ സംഭാഷണം ആവശ്യാനുസരണം തെരഞ്ഞെടുക്കുന്നതിനുള്ള ക്ലോസ് ഇൻസൈറ്റാണ് ഇരുവരും ചേർന്ന് ഡെവലപ്പ് ചെയ്‌തത്. ലക്ഷങ്ങൾ വില വരുന്ന കോൾ റെക്കോർഡുകളിൽ നിന്ന് പ്രാദേശിക ഭാഷ ഉപയോഗിച്ച് സംഭാഷണം വേർതിരിച്ചെടുക്കാനുള്ള സംവിധാനം ആണിത്. ഫോൺകോൾ ഇൻ്റർനെറ്റ് പ്രോട്ടോകോൾ എന്നിവയുടെ വിശദവിവരങ്ങൾ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ എടുക്കാനുള്ള സംവിധാനം അന്വേഷണ ഏജൻസികൾക്ക് ഉപകാരപ്പെടും എന്ന് ഇവർ അവകാശപ്പെടുന്നു.പിഡിആർ, ഐപിഡിആർ കോൾ റെക്കോർഡിങ് ഇൻ്റർനെറ്റ് വിവരങ്ങൾ ശേഖരിക്കുന്ന സംവിധാനം ഇന്ത്യയിലെയും കേരളത്തിലെയും അന്വേഷണ ഏജൻസികളുടെ കയ്യിലുണ്ടാകും. എന്നാൽ വിവിധ ഭാഷകൾ എസ്‌ക്യൂഎല്ലിലേക്ക് മാറ്റി അതത് പ്രാദേശിക ഭാഷകളിലേക്ക് പെട്ടെന്ന് മാറ്റുന്ന സിസ്റ്റം ആണ് ആൾട്ടെസ് ഡിസൈൻ ചെയ്യുന്നത്.നോർമൽ ഫിൽട്രേഷൻ എല്ലാ അന്വേഷണ ഏജൻസികളുടെയും കയ്യിലുണ്ടാവും. അതിൽ നിന്ന് വ്യത്യസ്‌തമായാണ് കമ്പനി പ്രൊഡക്‌ട് ചെയ്യുന്നതെന്നും ഇതിനകം കണ്ണൂർ യൂണിവേഴ്‌സിറ്റിയുമായി എൻഐഎ പോലുള്ള ഏജൻസികൾ ബന്ധപ്പെട്ടു കഴിഞ്ഞെന്ന് ഇസ്‌ഹാക്ക് റിസ്വാൻ ഇടിവി ഭാരതിനോട് പറഞ്ഞു. അതുകൊണ്ട് തന്നെ ഇതിൻ്റെ കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്ത് വിടാൻ കഴിയില്ലെന്നും ഇരുവരും പറയുന്നു.

ഗവേഷകർക്കുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമാണ് മറ്റൊരു പദ്ധതി. ഗവേഷകർക്ക് ഇതിൽ സൗജന്യമായി പ്രബന്ധം പ്രസിദ്ധീകരിക്കാം. വായനക്കാരുടെ എണ്ണത്തിനനുസരിച്ച് ഇതിലൂടെ പണം ലഭിക്കും. ഡിജിറ്റൽ ലൈബ്രറി ഗവേഷകർക്ക് ആശയവിനിമയത്തിനുള്ള കമ്മ്യൂണിറ്റി ഗ്രൂപ്പുകളും ഈ സോഫ്റ്റ്‌വെയറിൽ ഉണ്ട്.

കോഴിക്കോട് ആസ്ഥാനമായുള്ള ഓപ്പൺ സയൻസ് പ്രിസന് വേണ്ടിയാണ് ഈ പദ്ധതി തയാറാക്കിയത്. പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഒരുപോലെ പ്രയോജനകരമായ ആപ്പാണ് ആൾട്ടെസ്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച കെ അശ്വിൻ വടകര സ്വദേശിയും ഇസ്ഹാക്ക് കോഴിക്കോട് പെരിങ്ങളം സ്വദേശിയുമാണ്.

കാലാനുസൃതമായ നല്ല സ്‌റ്റാര്‍ട്ടപ് ആശയങ്ങള്‍ ഉണ്ടെങ്കില്‍, അതിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ വിജയിക്കുമെന്ന പാഠമാണ് ഇരുവരും നല്‍കുന്നത്. സ്‌റ്റാര്‍ട്ടപ്പിലേക്ക് ചുവട്‌ വയ്‌ക്കാൻ ഒരുങ്ങുന്നവര്‍ക്ക് ഒരു നല്ല മാതൃക കൂടിയാണ് അശ്വിനും ഇസ്ഹാക്കും…

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *