ആശാവർക്കർമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് സർക്കാർ

0

തിരുവനന്തപുരം :ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് സർക്കാർ. നാളെ വൈകിട്ട് മൂന്നിന് ആരോഗ്യമന്ത്രി വീണ ജോർജുമായി ചർച്ച നടക്കും. സമരക്കാർക്കൊപ്പം സിഐടിയു, ഐഎൻടിയുസി നേതാക്കളെയും സമരത്തിന് വിളിച്ചിട്ടുണ്ട്. സമരം തീരണമെങ്കിൽ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആശമാർ അറിയിച്ചു. വ്യക്തത ഉള്ള ഉത്തരവ് ലഭിച്ചാൽ മാത്രം സമരം പിൻവലിക്കുമെന്നും ആശ സമരസമിതി നേതാവ് എസ് മിനി അറിയിച്ചു.

നേരത്തെ നടത്തിയ രണ്ട് ചർച്ചകളും പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആശമാർ നിരാഹാരസമരം തുടങ്ങിയത്. സെക്രട്ടറിയേറ്റിലെ സമരത്തിന്റെ 50 ആം ദിനം ആശമാർ മുടി മുറിച്ചും പ്രതിഷേധിച്ചിരുന്നു. അതേസമയം ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി ആരോഗ്യമന്ത്രി വീണ ജോർജ് കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ച പോസിറ്റീവ് ആയിരുന്നെന്നും ആശാ വർക്കർമാരുടെ അടക്കം 4 വിഷയങ്ങൾ കേന്ദ്രത്തെ അറിയിച്ചെന്നും മന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു.

ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര ആരോഗ്യമന്ത്രിയില്‍ നിന്ന് കിട്ടിയതായും കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി പ്രതികരിച്ചു. ഇന്‍സെന്‍റീവ് വര്‍ധനയും, കോബ്രാന്‍ഡിംഗിലെ കുടിശ്ശിക നല്‍കുന്നതും പരിശോധിക്കുമെന്ന് ജെ പി നദ്ദ പറഞ്ഞതായും എം,അന്തരി കൂട്ടിച്ചേർത്തു. അതേസമയം കേന്ദ്രം തുക വര്‍ധിപ്പിക്കാതെ സംസ്ഥാനത്തിന് ഒന്നും ചെയ്യാനാവില്ലെന്നും വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *