WMF ബിസിനസ് ക്ലബ് പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു.

0

വിയന്ന : ‘വേൾഡ് മലയാളി ഫെഡറേഷൻ ‘ ബിസിനസ് ക്ലബ്ബിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവ്വഹിച്ചു . ‘ബിസിനെസ്സ് ക്ലബ്ബ് ‘എന്നത് പ്രതീക്ഷ നൽകുന്ന ഒരു മികച്ച ആശയമാണെന്നു പ്രകാശന ചടങ്ങിൽ വി ഡി സതീശൻ പറഞ്ഞു.

അയർലണ്ട് നാഷണൽ വൈസ് പ്രസിഡന്റ്‌ സ്മിതയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഗ്ലോബൽ പ്രസിഡന്റ് പൗലോസ് തെപ്പാല അധ്യക്ഷനായി. ഡയറക്ടർ ബോർഡ് അംഗം ഹരീഷ് നായർ സ്വാഗതം പറഞ്ഞു. ഡയറക്ടർ ബോർഡ് അംഗം റെജിൻ ചാലപ്പുറം WMF ബിസിനസ് ക്ലബ്ബിന്റെ ഉദ്ദേശലക്ഷ്യങ്ങളെ പറ്റിയുള്ള വിശദമായ അവതരണം നടത്തി.

WMF ബിസിനസ് ക്ലബ്ബിന്റെ രൂപീകരണത്തിലുള്ള സന്തോഷം വേദിയിൽ പങ്കു വെച്ച WMF സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ ക്ളബ്ബിന് എല്ലാ പിന്തുണയും വാഗ്ദാനവും ചെയ്തു. ഗ്ലോബൽ കോർഡിനേറ്റർ ഡോ ആനി ലിബു ആശംസാ പ്രസംഗം നടത്തി. WMF ഓസ്ട്രിയയിലെ തോമസ് പടിഞ്ഞാറേക്കരയിൽ നന്ദി പറഞ്ഞു. ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും ഗ്ലോബൽ ചെയർമാൻ ഡോ ജെ രത്‌നകുമാർ ആശംസകൾ അറിയിച്ചു.

 

വി ഡി സതീശൻ വിയന്നയിലെ വേൾഡ് മലയാളി ഫെഡറേഷൻ ആസ്ഥാനം സന്ദർശിച്ചപ്പോൾ.
ഫൗണ്ടർ ചെയർമാൻ ഡോ പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ പ്രസിഡന്റ്‌ പൗലോസ് തേപ്പാല, ഗ്ലോബൽ കോർഡിനേറ്റർ ഡോ ആനി ലിബു, ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ കോശി സാമൂവൽ, സിറോഷ് ജോർജ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഹരീഷ് നായർ, റെജിൻ ചാലപ്പുറം എന്നിവർ സമീപം

Spread the love

Leave a Reply

Your email address will not be published. Required fields are marked *