“വഖഫ് ബില്ല് മത സ്വാതന്ത്ര്യത്തിന് എതിര്” ; പാളയം ഇമാം

0
IDUL FITHAR

ഇന്ന് സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ചെറിയ പെരുന്നാൾ. രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ ഈദ് ഗാഹ് നടക്കുന്നു . പെരുന്നാൾ നമസ്ക്കാരത്തിനായി ഈദ്ഗാഹുകളും പള്ളികളും ഒരുങ്ങിക്കഴിഞ്ഞു. പാളയം മുസ്‌ലിം ജമാ അത്ത് സംഘടിപ്പിച്ച ഈദ് ഗാഹ് രാവിലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്നു. ഈദ് ഗാഹിന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി നേതൃത്വം നൽകി .

Palayam Imam

അക്രമങ്ങളും കൊലപാതകങ്ങളും നാട്ടിൽ വർദ്ധിക്കുന്നുവെന്ന് പാളയം ഇമാം പറഞ്ഞു. ഒരു ചെറുപ്പക്കാരൻ കുടുംബത്തിലെ അഞ്ചുപേരെ കൊല ചെയ്ത വാർത്തയാണ് റമദാന് മുൻപ് കേട്ടത്. കൗമാര യൗവനങ്ങളിൽ അക്രമാസ വാസന വ്യാപകമാകുന്നു. കുട്ടികളുടെ ക്ഷമയാണ് നഷ്ടപ്പെടുന്നത്. മക്കൾക്കെല്ലാം നൽകുന്നു ക്ഷമ മാത്രം പഠിപ്പിക്കുന്നില്ലെന്ന് ഇമാം പറഞ്ഞു. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി വ്യക്തമാക്കി.

പലസ്തീൻ ജനതയുടെ രോദനങ്ങളാണ് സ്ത്രീകളിലൂടെ കേൾക്കുന്നത്. ഈ യുദ്ധം അവസാനിക്കണമെന്ന് വി.പി സുഹൈബ് മൗലവി ആവശ്യപ്പെട്ടു. ലഹരിക്കെതിരെ ഭരണകൂടങ്ങളും മാധ്യമങ്ങളും ശക്തമായി രംഗത്ത് വന്നു. അതിനെയൊക്കെ ഇസ്ലാമിക സമൂഹം പിന്തുണയ്ക്കണം. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ആരോടും സഹകരിക്കരുതെന്നും ലഹരി വിരുദ്ധ പ്രചാരണത്തിന് വിശ്വാസികൾ മുന്നിൽ നിൽക്കണമെന്ന് പാളയം ഇമാം ആവശ്യപ്പെട്ടു.

“വഖഫ് ബില്ല് മത സ്വാതന്ത്ര്യത്തിന് എതിരാണ് . ഈദ് ദിന സന്ദേശത്തിലാണ് സുഹൈബ് മൗലവിയുടെ പരാമർശം. വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നു. ഭൗതിക താത്പര്യങ്ങൾക്ക് വേണ്ടി അല്ല വഖഫ് ചെയ്യുന്നത്. വഖഫുകൾ അള്ളാഹുവിൻ്റെ ധനം ആണ്. ദാനം ചെയ്ത വസ്തുക്കളാണ് മസ്ജിദുകളും യത്തീംഖാനകളും എല്ലാം. അത് അങ്ങേയറ്റം കൃത്യതയോടെ കൈകാര്യം ചെയ്യാനാണ് വഖഫ് നിയമം ഉള്ളത് .
വിശ്വാസികൾ ആണ് വഖഫ് സ്വത്ത് കൈകാര്യം ചെയ്യേണ്ടത് എന്ന് ഖുർആനിലുണ്ട്. അതാണ് ഭേദഗതി ചെയ്യാൻ പോകുന്നത്. ബില്ല് പാസായാൽ വഖഫ് സ്വത്ത് നഷ്ടമാകുമെന്ന് പാളയം ഇമാം പറ‍‌ഞ്ഞു. പലസ്തീൽ ജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം ”
ഈദ് ദിന സന്ദേശത്തിൽ ഡോ. വി.പി സുഹൈബ് മൗലവി പറഞ്ഞു.

 

samakalikamalayalam 2025 03 30 6gzpycpd eid al fitr 4

പെരുന്നാൾ ഉറപ്പിച്ചതോടെ ഇന്നെല രാത്രി തന്നെ എല്ലായിടത്തും ഫിത്തർ സക്കാത്ത് വിതരണം നടന്നിരുന്നു. പെരുന്നാൾ ദിവസം ആരും പട്ടിണികിടക്കരുതെന്ന ലക്ഷ്യത്തിലാണ് ഫിത്തർ സക്കാത്ത് വിതരണം. പൊന്നാനി, കാപ്പാട്, താനൂർ കടപ്പുറം എന്നിവിടങ്ങളിൽ മാസപ്പിറവി കണ്ടതോടെയാണ് റമദാൻ വ്രതത്തിന് പര്യവസാനമായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *