ബലൂൺ ഊതി വീർപ്പിക്കുന്നതിനിടെ പൊട്ടി 8 വയസ്സുകാരി മരിച്ചു

ധുലെ :ബലൂൺ ഊതി വീർപ്പിക്കുന്നതിനിടെ പൊട്ടി അതിൻ്റെ ഭാഗങ്ങൾ ശ്വാസനാളത്തിൽ കുടുങ്ങി 8 വയസ്സുകാരി മരണപ്പെട്ടു .മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ കിട്ടിയ ബലൂൺ ഊതിവീർപ്പിക്കുന്നതിനിടയിലാണ് ഡിംപിൾ വാങ്കഡെ
എന്ന പെൺകുട്ടി ദാരുണമായി മരിച്ചത്. മഹാരാഷ്ട്ര ധുലെയിലെ യശ്വന്ത് നഗറിലാണ് സംഭവം. ബലൂൺ വീർപ്പിക്കുന്നതിനിടെ അത് പൊട്ടി കഷണങ്ങൾ ശ്വാസനാളത്തിൽ കുടുങ്ങി ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് കുട്ടിയെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ട്ടർ അറിയിച്ചു.
നാലു വയസ്സുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
മുംബൈ : കാന്തിവ്‌ലിയിൽ നാലു വയസ്സുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി. കുട്ടിയുടെ രണ്ടാനച്ഛന്റെ സുഹൃത്തായ പ്രതിയെ കാന്തിവ്‌ലി പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാനും പിടികൂടാനും പോലീസിനെ സഹായിച്ചതിൽ സിസിടിവി ദൃശ്യങ്ങൾ നിർണായക പങ്ക് വഹിച്ചു.