ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ് : മന്ത്രി വി.ശിവൻ കുട്ടി

0

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ്. ഔപചാരിക വിദ്യാഭ്യാസത്തിന് ആറ് വയസ് നിബന്ധനയ്ക്ക് നിർദേശം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പ്രായമാകാത്ത കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ സാധിക്കില്ല.

വിദ്യാഭ്യാസപരമായി വികസിത രാജ്യങ്ങളെല്ലാം വിദ്യാഭ്യാസ പ്രവേശന പ്രായം 6 വയസാണ്. 2026-27 മുതലാകും സ്‌കൂൾ പ്രവേശനം 6 വയസ് മുതലാക്കാൻ നിർദേശം നൽകുക. നിലവിൽ 52% കുട്ടികളും സ്‌കൂളിൽ ചേരുന്നത് ആറാം വയസിലാണ്. കേരളത്തിൽ അഞ്ചാം വയസിലാണ് സ്‌കൂൾ പ്രവേശനം. എന്നാൽ ശാസ്ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നത് സ്‌കൂൾ പ്രവേശനം 6 വയസ് മുതൽ വേണമെന്നാണ്.പല സ്‌കൂളുകളിലും ഒന്നാം ക്ലാസിൽ തന്നെ പ്രവേശന പരീക്ഷയുണ്ട്. ഒന്നാം ക്ലാസിൽ പ്രവേശന പരീക്ഷ നടത്തുന്നത് അവരെ പീഡിപ്പിക്കുന്നതിന് തുല്യമാണ്. ഇത് കൂടാതെ ക്യാപിറ്റേഷൻ ഫീസും വാങ്ങുന്നു. നിർദേശം പുറപ്പെടുവിച്ചാലും ഇത് അവസാനിക്കില്ല. ഈ നിബന്ധനയുള്ള സ്‌കൂളുകളെ ജനം അവഗണിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

Spread the love

Leave a Reply

Your email address will not be published. Required fields are marked *