ഗവർണറുടെ യാത്ര ചിലവ് കണ്ടു കണ്ണ് തള്ളി ധനവകുപ്പ്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രച്ചെലവ് കണ്ട് കണ്ണുതള്ളി ഇരിക്കുകയാണ് ധനവകുപ്പ്. ഇതുവരെ 1.18 കോടി രൂപയാണ് ഗവർണറുടെ യാത്രച്ചെലവിനായി ചെലവഴിച്ചിട്ടുള്ളത്. സർക്കാർ രൂക്ഷമായ പ്രതിസന്ധി നേരിടുന്നതിനാൽ ഇതിൽ 34 ലക്ഷം രൂപ കുടിശ്ശികയായിട്ടുണ്ട്. സർക്കാർ ഏജൻസിയായ ഒഡെപെക് വഴിയാണ് ഗവർണറുടെ വിമാന ടിക്കറ്റുകളെടുത്തിരുന്നത്. എന്നാൽ കമ്പനിക്ക് പണം കൊടുക്കാത്തതിനാൽ തുക നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ നിരന്തരം കത്തയച്ചു. തുടർന്ന് ആറരലക്ഷം രൂപ സർക്കാർ നൽകികൊണ്ട് രാജ്ഭവൻ്റെ ആവശ്യം അംഗീകരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ യാത്ര ചെലവും കൂടെയുള്ളവരുടെ യാത്ര ചെലവുകളും എപ്പോഴും വാർത്തകൾ ഇടം പിടിക്കാറുണ്ട്. സർക്കാർ പ്രതിസന്ധിയിൽ ഇരിക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശയാത്രകൾ നടത്തുന്നത് ഏറെ വിമർശനങ്ങൾ ഉയർത്താറുണ്ട്. എന്നാൽ ഗവർണറും ഇപ്പോൾ ഇതേ വിമർശനങ്ങളാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ യാത്രകളെല്ലാം സ്വകാര്യ ആവശ്യങ്ങൾക്കാണെന്ന ആക്ഷേപവുമുണ്ട്